റെയില്‍വേ അതിവേഗ പാത അവഗണന; ജനം സംഘടിക്കണം: അഡ്വ.സി കെ ശ്രീധരന്‍
Jul 22, 2016, 18:07 IST
കാസര്‍കോട്: (www.kasargodvartha.com 22.07.2016) റെയില്‍വേ അതിവേഗ പാതയുടെ സാദ്ധ്യതാ പഠനത്തില്‍ നിന്നും കാസര്‍കോട് ജില്ലയെ ഒഴിവാക്കിയ കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ നിലപാടിനോട് വിവിധ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ പ്രതികരിച്ചു തുടങ്ങി.
സംസ്ഥാന ഗവണ്‍മെന്റിന്റെ തിരുമാനം നിരുത്തരവാദപരവും തിരുത്തേണ്ടതുമാണെന്ന് കാസര്‍കോട് നിയോജകമണ്ഡലം എം പി പി കരുണാകരന്‍ പ്രതികരിച്ചപ്പോള്‍ ഇത്തരം വകഞ്ഞുമാറ്റത്തിനെതിരെ ജനം സംഘടിക്കേണ്ടിയിരിക്കുന്നുവെന്ന് ഡി സി സി പ്രസിഡണ്ട് സി കെ ശ്രീധരന്‍ പറഞ്ഞു. തികച്ചും പിന്നോക്ക ജില്ലയായ കാസര്‍കോടിനെ വകഞ്ഞു മാറ്റിയത് അപമാനകരവും ഇവിടുത്തെ ജനങ്ങളെ രണ്ടാം പൗരന്മാരായി തരംതാഴ്ത്തലുമാണെന്നും അത് പൊറുക്കാന്‍ കഴിയില്ലെന്നും ഡി സി സി പ്രസിഡണ്ട് പറഞ്ഞു.
റെയില്‍വേയുടെ ചരിത്രമെടുത്തു പരിശോധിച്ചാല്‍ എന്നും എപ്പോഴും കാസര്‍കോടിനെ അധികൃതര്‍ തഴഞ്ഞ ചരിത്രം മാത്രമെ കാണാന്‍ കഴിയുന്നുള്ളു. ഇതര ജില്ലകളെ അപേക്ഷിച്ച് ധാരാളം സാധ്യതകളും വളക്കൂറുള്ള മണ്ണുണ്ടായിട്ടു പോലും കാസര്‍കോടിന് ഉയരാന്‍ കഴിയാതെ പോകുന്നത് മാറിമാറി വന്ന ഭരണകൂടങ്ങളുടെ അവഗണന മൂലമാണ്. ചരിത്ര പ്രാധാന്യമുള്ള നിരവധി അടയാളപ്പെടുത്തലുകള്‍ കൊണ്ട് സമ്പുഷ്ടമായ കാസര്‍കോടിനെ സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ അകറ്റി നിര്‍ത്തുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും, അര്‍ഹതയുള്ളവയ്ക്ക് വേണ്ടി പോരാടി അവകാശങ്ങള്‍ വാങ്ങിയെടുക്കുന്നതിനായി ജനപ്രതിനിധികളും സാംസ്‌കാരിക സാമുഹ്യ പ്രവര്‍ത്തകരും നാട് ആകമാനവും പ്രതികരിക്കണമെന്നും സര്‍ക്കാരിനെക്കൊണ്ട് തെറ്റു തിരുത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലിമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ദില്ലിയലുള്ള കാസര്‍കോട് എം പി പി കരുണാകരനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെ നല്‍കിയ പ്രസ്താവനയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നിലപാട് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് ഇതിന്റെ ഗൗരവം വിശദമാക്കിയതായി എം പി അറിയിച്ചിരുന്നു. സാമുഹ്യ സാംസ്‌കാരിക സംഘടനകളും സോഷ്യല്‍ മീഡിയകളും ശക്തമായി പ്രതികരിച്ചു മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ അതിവേഗ പാതയുടെ സാധ്യതാ പഠനം കാസര്‍കോടു വരെ നീട്ടാന്‍ സര്‍ക്കാര്‍ മാറിചിന്തിക്കുമെന്ന പ്രതീക്ഷയിലാണ് പി കരുണാകരന്‍ എം പി
ചെന്നെയില്‍ നിന്നും ദില്ലിവരെ പോകുന്ന 2,200 കിമീറ്റര്‍ നീളം വരുന്ന ലോകത്തിലേക്കു തന്നെ രണ്ടാമത്തെ അതിവേഗ പാതയുടെ സാധ്യതാ പഠന റിപ്പോര്‍ട്ടും, മൂംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള 1,200 കിലോമിറ്റര്‍ പാതയും ജനരോക്ഷം കണക്കിലെടുത്ത് തിരുത്തിക്കുറിച്ചതു പോലെ ഇവിടെയും അതിവേഗ പാത മംഗലാപുരം വരെ നീട്ടി സ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനഹിതം മറികടന്നു കൊണ്ട് സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന പക്ഷം ശക്തമായി പ്രതികരിക്കാനും, പാസഞ്ചേര്‍സ് അസോസിയേഷനുകളുടെ നിവേദക സംഘം മുഖ്യമന്ത്രിയെയും ധനകാര്യ വകുപ്പു മന്ത്രിയേയും ചെന്നു കണ്ട് പരാതി കൈമാറാനും വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട വൈദ്യുതിപ്പാത ഷൊര്‍ണൂരില്‍ നിന്നും കണ്ണൂരു വരെ എത്തിയെങ്കിലും മംഗലാപുരത്തിലേക്കുള്ള വൈദ്യുതീകരണം ഒരു പതിറ്റാണ്ടു പിന്നിട്ടിട്ടും പാതിവഴിയിലാണ്.
വിവിധ സംഘടനകളുടെ നിരന്തരമായ ഇടപെടലുകള്‍ വഴി ചെറുവത്തൂര്‍ വരെയുള്ള വൈദ്യുതികരണത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കപ്പെട്ടതു കേന്ദ്രമന്ത്രി സുരേഷ് പ്രഭു ഇവിടംവരെ വരാതെ വീഡിയോ കോണ്‍ഫറന്‍സിലുടെ കൊച്ചിയില്‍ ഇരുന്നു കൊണ്ടായിരുന്നു. അത്രയ്ക്ക് അവഗണനയുണ്ട് ഭരണകുടങ്ങള്‍ക്ക് കാസര്‍കോട് ജില്ലയോടെന്ന നിലയില്‍ പ്രതിഷേധം അറിയിക്കുകയാണ് അഡ്വ.സി കെ ശ്രീധരന്‍. ചെറുവത്തുര്‍ തൊട്ടു മംഗലാപുരം വരെയുള്ള വൈദ്യുതി ലൈനിന്റെ പണി എപ്പോള്‍ പൂര്‍ത്തിയാകുമെന്നോ, പുതിയ വണ്ടികള്‍ ഓടിത്തുടങ്ങുമെന്നോ, ജനങ്ങള്‍ക്ക് ഗുണകരമാം വിധത്തില്‍ ഒരു പ്രാദേശിക വണ്ടി പോലും തരാന്‍ മനസ്സുവെക്കാതെ റെയില്‍വേയുടെ നിരുത്തരവാദപരമായ നിലപാടില്‍ സ്വയം സംഘടിച്ച് പ്രക്ഷോഭത്തിന് തയ്യാറാകും വിധം സോഷ്യല്‍ മീഡിയകള്‍ സജീവമായിത്തുടങ്ങിയിട്ടുണ്ട്. ഇതിനായി വിവിധ കൂട്ടായ്മകള്‍ യോഗം ചേരുന്ന തിരക്കിലാണ്.
Keywords: Railway, Kasaragod, P.Karunakaran-MP, Pinarayi-Vijayan, Media, Parliament, President, Report, Telephone.