city-gold-ad-for-blogger

അഡ്വ. സി എച്ച് കുഞ്ഞമ്പുവിനെ കെ ടി ഡി സി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു

കാസര്‍കോട്: (www.kasargodvartha.com 15/01/2017) സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുന്‍ എം എല്‍ എയുമായ അഡ്വ. സി എച്ച് കുഞ്ഞമ്പുവിനെ കെ ടി ഡി സി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു. മുന്‍ സ്പീക്കറും സി പി എമ്മിന്റെ പ്രമുഖ നേതാവുമായ എം വിജയകുമാറാണ് കെ ടി ഡി സി ചെയര്‍മാന്‍. ഡയറക്ടര്‍ ബോര്‍ഡില്‍ എട്ട് അംഗങ്ങളാണുള്ളത്.

കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകളുടെ സെനറ്റ് മെമ്പറായിരുന്ന സി എച്ച് കുഞ്ഞമ്പു പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു. സി പി എം ജില്ലാ സെക്രട്ടെറിയേറ്റ് അംഗം എന്ന നിലയ്ക്കുപുറമെ കേരള കര്‍ഷകസംഘം പ്രസിഡണ്ട് സ്ഥാനംകൂടി അദ്ദേഹം വഹിക്കുന്നുണ്ട്. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി അദ്ദേഹം ഒരുതവണ എം എല്‍ എ ആയി നിയമസഭയില്‍ എത്തിയിരുന്നു.
അഡ്വ. സി എച്ച് കുഞ്ഞമ്പുവിനെ കെ ടി ഡി സി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു

Keywords: Adv. CH Kunhambu, KTDC Director Board Member, Kasargod, Kerala, CPM, Adv. CH Kunhambu appointed as KTDC Director Board Member

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia