city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര വഖഫ് ബോര്‍ഡ് സെക്രട്ടറിയായിയുള്ള അഡ്വ. ബി എം ജമാലിന്റെ നിയമനം ജില്ലയ്ക്ക് അഭിമാനമായി

കോട്ടിക്കുളം: (www.kasargodvartha.com 19/10/2016) കേന്ദ്ര വഖഫ് ബോര്‍ഡ് സെക്രട്ടറിയായി നിയമിതനായ അഡ്വ. ബി എം ജമാലിന്റെ നിയമനം ജില്ലയ്ക്ക് അഭിമാനമായി. 15 വര്‍ഷമായി കേരള വഖഫ് ബോര്‍ഡ് സെക്രട്ടറിയും സി ഇ ഒയുമായിരുന്ന ജമാല്‍ കോട്ടിക്കുളത്തെ പട്ടേല്‍ കുടുംബാംഗമാണ്. കോഴിക്കോട് ലോ കോളജില്‍നിന്നും നിയമ ബിരുദംനേടിയശേഷം പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. സി കെ ശ്രീധരന്റെ കീഴില്‍ കുറച്ചുകാലം പ്രാക്ടീസ് ചെയ്തിരുന്നു.

പഠിക്കുന്ന കാലത്ത് കെ എസ് യു സംസ്ഥാന സെക്രട്ടറിയായിരുന്നു. പിന്നീട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ജനകീയ വിഷയങ്ങളെല്ലാം ഏറ്റെടുത്തുകൊണ്ട് ജമാലിന്റെ നേതൃത്വത്തില്‍നടന്ന രാഷ്ട്രീയ പോരാട്ടം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും ജമാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായിരുന്നു.

കാസര്‍കോട് ബി ഡി ഒ ആയിരുന്ന പരേതനായ ബി എം ഹമീദ് - ടി എസ് സാറ ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷാലി. മക്കള്‍: നഷ്‌വാന്‍, അമ്രീന്‍, റഹീന്‍. കേരള വഖഫ് ബോര്‍ഡ് സെക്രട്ടറിയായി 14 പ്രവര്‍ത്തിച്ച പാരമ്പര്യവും കേരള വഖഫ് ബോര്‍ഡിനെ ജനകീയ ബോഡായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കാണിച്ച നേതൃപാഠവും കണക്കിലെടുത്താണ് ഇപ്പോള്‍ കേന്ദ്ര വഖഫ് ബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ മറ്റു നിരവധിപേരെ പിന്‍തള്ളിയാണ് ജമാലിനെ കേന്ദ്ര വഖഫ് ബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചതെന്നത് ജില്ലയ്ക്ക് അഭിമാനകരമാണ്.

നേരിട്ടുള്ള നിയമനത്തിലൂടെ കേരള വഖഫ് ബോര്‍ഡ് സി ഇ ഒ ആയി നിയമിക്കപ്പെട്ടതിനു ശേഷം ബോര്‍ഡിന്റെ സാമ്പത്തിക നില അഭിവൃദ്ധിപ്പെടുത്തുകയും എറണാകുളത്ത് ആറ് നിലകളുളള ഹെഡ് ഓഫീസ് കെട്ടിടം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. 60 ലക്ഷത്തില്‍ താഴെയായിരുന്ന വാര്‍ഷിക വരുമാനം ഇപ്പോള്‍ ഏട്ട് കോടി രൂപയോളമാണ്. വിവിധ ജില്ലകളിലായി ഏഴ് ഡിവിഷണല്‍ ഓഫീസുകള്‍ ആരംഭിക്കുകയും ചെയ്തു. ബോര്‍ഡിന്റെ ഓഫീസുകളുടെ ഭരണ സംവിധാനം കമ്പ്യൂട്ടറൈസ് ചെയ്യുകയും വിവിധ ക്ഷേമ പദ്ധതികള്‍ ബാങ്ക് അക്കൗണ്ട് വഴി ഗുണഭോക്താക്കള്‍ക്ക് എത്തിക്കുകയും ചെയ്തു.

എരുമേലി, കാഞ്ഞിരമറ്റം, കാളിയാറോഡ്, പെരുമ്പടപ്പ്, മുന്നാക്കല്‍, ഒടുങ്ങാക്കാട്, തുടങ്ങിയ പ്രമുഖ വഖഫ് സ്ഥാപനങ്ങളെ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ കൊണ്ടു വരികയും ചെയ്തു. നഷ്ടപ്പെട്ട വഖഫ് വസ്തുക്കള്‍ തിരിച്ചു പിടിക്കുന്നതിലും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലും ശ്രദ്ധേയമായ നടപടികളാണ് ജമാല്‍ സ്വീകരിച്ചത്. ഇതുവഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വഖഫ് സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്ക് വാടക വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി.

Related News:
കേരള വഖഫ് ബോര്‍ഡ് സി ഇ ഒ ബി എം ജമാലിനെ കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയായി നിയമിച്ചു

കേന്ദ്ര വഖഫ് ബോര്‍ഡ് സെക്രട്ടറിയായിയുള്ള അഡ്വ. ബി എം ജമാലിന്റെ നിയമനം ജില്ലയ്ക്ക് അഭിമാനമായി

Keywords: Wakf Board, BM Jamal, Kerala, Adv. BM Jamal appointed as council secretary of Central Wakf Board, Adv BM Jamal's appointment becomes proud to Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia