city-gold-ad-for-blogger

പോലീസുകാരന്‍ രഹസ്യമായി കേന്ദ്ര വഖഫ് ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു; അഡ്വ. ബി എം ജമാലിന്റെ സഹോദരന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

കാസര്‍കോട്: (www.kasargodvartha.com 23.04.2018) പോലീസുകാരന്‍ രഹസ്യമായി കേന്ദ്ര വഖഫ് ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി എം ജമാലിന്റെ സഹോദരന്‍ ബി എം നൗഷാദ് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. ബി എം ജമാലിനെതിരെയുള്ള വിജിലന്‍സ് കേസിന്റെ ഭാഗമായാണ് പോലീസുകാരന്‍ മഫ്ടിയില്‍ ഡല്‍ഹിയിലെ കേന്ദ്ര വഖഫ് ബോര്‍ഡിന്റെ ആസ്ഥാനത്തും ജമാലിന്റെ ഔദ്യോഗിക വസതിയിലും വിവരങ്ങള്‍ ചോര്‍ത്താനെത്തിയത്. ഇതിന്റെ സിസിടിവി വീഡിയോ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് വിജിലന്‍സ് എസ് പി തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടില്‍ കാസര്‍കോട് മുട്ടത്തോടിയിലുള്ള ഒന്‍പത് ഏക്കര്‍ വരുന്ന തന്റെ ഫാം ഹൗസ് സഹോദരന്‍ ബി എം ജമാലിന്റെ ബിനാമി വസ്തുവാണെന്നാണ് റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നതെന്ന് സഹോദരനും യുഎയിലെ വ്യവസായിയുമായ ബി എം നൗഷാദ് പരാതിയില്‍ പറയുന്നു.

24 വര്‍ഷത്തോളമായി യുഎഇയിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ക്യാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ് കമ്പനിയായ കെഎസ്എ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള ഇഎന്‍പിഐ ഗ്രൂപ്പ് കമ്പനികളുടെ ജനറല്‍ മാനേജര്‍, ഡയറക്ടര്‍, വൈസ് പ്രസിഡണ്ട്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ സുപ്രധാന തസ്തികകളില്‍ ജോലി ചെയ്തിരുന്നതായി നൗഷാദ് വ്യക്തമാക്കുന്നു. ഈയിടെ യുഎഇയില്‍ പ്രവര്‍ത്തനമാരംഭിച്ച വെസ്റ്റ് ലന്‍ഡന്‍ യൂണിവേര്‍സ്ിറ്റിയുടെ യുഎഇ ബ്രാഞ്ച് ക്യാമ്പസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ തന്റെ സമ്പാദ്യങ്ങളെല്ലാം ദുബൈയിലെ യുണൈറ്റഡ് അറബ് ബാങ്കിലുള്ള കോര്‍പറേറ്റ് സാലറി അക്കൗണ്ടില്‍ നിന്നും ഇന്ത്യയിലെ എന്‍ആര്‍ഐ അക്കൗണ്ട് വഴിയാണ് കൈകാര്യം ചെയ്തിട്ടുള്ളതെന്നും പരാതിയില്‍ വ്യക്തമാക്കി. ബാങ്ക് രേഖകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.

പോലീസുകാരന്‍ രഹസ്യമായി കേന്ദ്ര വഖഫ് ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു; അഡ്വ. ബി എം ജമാലിന്റെ സഹോദരന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍


കുടുംബ വീട്ടില്‍ റെയ്ഡിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്റെ നീക്കങ്ങളില്‍ ദുരൂഹതയും ഗൂഡാലോചനയും ഉണ്ടെന്നും ജമാലിന്റെ ശത്രുക്കളുടെ ഇടപെടലുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. മുട്ടത്തോടിയിലെ വസ്തുവകകള്‍ കൂടാതെ തനിക്ക് വിവിധ ഭാഗങ്ങളില്‍ വസ്തുക്കളും കമ്പനികളില്‍ ഷെയറുകളും ഉണ്ടെന്നും 12 ഓളം കമ്പനികളുള്ള ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന കാലഘട്ടത്തില്‍ 700ഓളം ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കുകയും ചെയ്ത പ്രവാസിയാണെന്ന് നൗഷാദ് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ തെറ്റായ നടപടികള്‍ കാരണം പൊതുജനങ്ങള്‍ക്കിടയില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിച്ചിരിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ജമാലിന്റെ് വീട് വിജിലന്‍സ് റെയ്ഡ് ചെയ്തിരുന്നു. ഇവിടെ മൂന്ന് അലമാരകള്‍ ഉണ്ടായിരുന്നു. ഇതിന്റെ താക്കോല്‍ ഇല്ലാത്തതിനാല്‍ ജമാലിനെ ബന്ധപ്പെട്ടപ്പോള്‍ അലമാര പൂട്ട് തകര്‍ത്ത് പരിശോധിക്കാന്‍ സമ്മതം നല്‍കിയിരുന്നു. എന്നാല്‍ വിജിലന്‍സ് ഇതിന് തയ്യാറാകാതെ അലമാരകള്‍ സീല്‍ ചെയ്യുകയായിരുന്നു. ഈ അലമാരകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജമാലിന്റെ മറ്റൊരു സഹോദരന്‍ സാദിഖ് വിജിലന്‍സ് ഡിജിപിയോടും മറ്റും ആവശ്യപ്പെട്ടിരുന്നു. വീട്ടില്‍ റെയ്ഡ് നടക്കുന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥന്‍ നീലേശ്വരത്തെ ഒരാളെ വിളിച്ച് രാവിലെ 7.30ന് തന്നെ അറിയിച്ചിരുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നീലേശ്വരത്തെ പ്രസ്തുത വ്യക്തിയാണ് റെയ്ഡ് നടക്കുന്ന വിവരം ഡല്‍ഹിയിലുള്ള ജമാലിനെ വിളിച്ചറിയിച്ചത്. സാധാരണ ഇത്തരം റെയ്ഡിന് പോകുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍് കൂടെപോകാറില്ലെന്നും ഒപ്പം കൊണ്ടുപോകുന്ന ഗസ്റ്റഡ് ഉദ്യോഗസ്ഥരോട് പോലും എവ്ിടെയാണ് റെയ്ഡ് നടത്തുന്നതെന്ന് അറിയിക്കാറുമില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്ന് ബേക്കല്‍ സ്റ്റേഷനിലെത്തുകയും ഒന്നും ലഭിച്ചില്ലെന്നറിഞ്ഞപ്പോള്‍ കാഞ്ഞങ്ങാട്ടേക്ക് പോവുകയും പിന്നീട് കണ്ണൂരിലേക്ക് തിരിക്കുകയുമായിരുന്നു.

ഈ സമയങ്ങളിലെല്ലാം ഉന്നത ഉദ്യാഗസ്ഥന്‍ നീലേശ്വരം സ്വദേശിയോട് പല തവണ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചിരുന്നതായും റെയ്ഡിനു ശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പരും നല്‍കി വിളിക്കാനാവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ജമാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിളിക്കുകയും ചുരുങ്ങിയ വാക്കുകളില്‍ സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ജോര്‍ദാന്‍ രാജാവിന്റെ സ്വീകരണ പരിപാടിയായതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായില്ല. നിയമപരമായി റെയ്ഡിനെ നേരിടാന്‍ തയ്യാറാണെന്നാണ് ജമാല്‍ അറിയിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് കേസന്വേഷണത്തില്‍ അമിത താത്പര്യമുണ്ടെന്നുള്ളത് വ്യക്തമാണെന്നും ഗൂഢാലോചനയുണ്ടെന്നതിനുള്ള തെളിവുകളും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്റലിജന്‍സ് സ്‌ക്വാഡില്‍പെട്ട ഒരു സിവില്‍ പോലീസ് ഓഫീസറെ അനൗദ്യോഗികമായി കഴിഞ്ഞ മാര്‍ച്ച് 26,27 തീയതികളില്‍ ഡെല്‍ഹിയിലേക്കയച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമല്ലാതെ യാത്ര നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍ കേന്ദ്ര വഖഫ് കൗണ്‍സിലിന്റെ സെക്യൂരിറ്റി ഗാര്‍ഡുമായി സംസാരിക്കുന്ന വീഡിയോ ക്ലിപ് അടക്കമുള്ള തെളിവുകള്‍ ജമാല്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതിയായി നല്‍കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി വിവരങ്ങള്‍ ശേഖരിക്കാമെന്നിരിക്കെയാണ് ഇത്തരം ഒളിച്ചുകളി നടന്നിരിക്കുന്നതെന്ന് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

സിവില്‍ പോലീസ് ഓഫീസറുടെ ഡെല്‍ഹി യാത്രയുടെ ചിലവുകള്‍ ആര് വഹിച്ചുവെന്ന കാര്യം ദുരൂഹമാണെന്നും, സിവില്‍ പോലീസ് ഓഫീസര്‍ ജമാലിന്റെ ഔദ്യോഗിക വസതിയില്‍ ചെന്ന് കാവല്‍ക്കാരനോട് ഔദ്യോഗിക കാറല്ലാതെ സ്വകാര്യ കാറുണ്ടോയെന്നും അത് വിലയ്ക്ക് വാങ്ങിയതാണോയെന്നന്വേഷിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ ജമാല്‍ സിവില്‍ പോലീസ് ഓഫീസറുടെ നമ്പര്‍ അന്വേഷിച്ച് ഫോണില്‍ സംസാരിക്കുകയും സ്വകാര്യ കാര്‍ വാങ്ങാനുള്ള സൗകര്യങ്ങളുണ്ടെങ്കിലും ആവശ്യമില്ലാത്തതുകൊണ്ടാണ് വാങ്ങാതിരുന്നതെന്നും വാതില്‍ പഴുതിലൂടെ ഒളിഞ്ഞുനോക്കാതെ നേരിട്ട് വന്നന്വേഷിക്കണമെന്ന് പറഞ്ഞ്് മടക്കിയയക്കുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ തിരിച്ച് കോഴിക്കോട്ടെത്തിയത് മാര്‍ച്ച് 31നാണ്.

Watch Video



Related News:
തന്റെ പേരിലുള്ളത് കോഴിക്കോട്ട് 6 സെന്റ് സ്ഥലവും ഉദുമയില്‍ 10 സെന്റ് സ്ഥലവും മാത്രം; സ്വത്ത് വിവരം 2014 ല്‍ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നുവെന്ന് അഡ്വ. ബി.എം ജമാല്‍, അന്വേഷണം നടത്തുന്നത് പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലെന്ന് വിജിലന്‍സ് എസ് പി

അഡ്വ. ജമാലിനെതിരായ വിജിലന്‍സ് റെയ്ഡിനുപിന്നില്‍ രാഷ്ട്രീയ കരുനീക്കങ്ങളെന്ന് ആരോപണം; ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടയിടല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Complaint, Police, Vigilance-raid, Adv. BM Jamal, Adv. B M Jamal's brother complaint gave to vigilance director.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia