അടുക്കം വലിയവീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട്: ചൂട്ടൊപ്പിക്കല്‍ ചടങ്ങിന് ആയിരങ്ങളെത്തി
May 2, 2015, 13:30 IST
പൊയ്‌നാച്ചി: (www.kasargodvartha.com 02/05/2015) വടക്കന്‍ കേരളത്തിലെ പ്രസിദ്ധമായ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര കഴകത്തിലെ കളിങ്ങോം പ്രാദേശിക സമിതിയില്‍പ്പെട്ട നെല്ലിയടുക്കം അടുക്കം വലിയ വീട് തറവാട് തെയ്യംകെട്ട് മഹോത്സവത്തില്‍ വയനാട്ടു കുലവന്‍ തെയ്യത്തിന്‍ ചൂട്ടൊപ്പിക്കല്‍ ചടങ്ങില്‍ ആയിരങ്ങള്‍ എത്തി.
മെയ് ഒന്നിനു വെള്ളിയാഴ്ച രാവിലെ കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍ കേളന്‍ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തി. വൈകുന്നേരം വയനാട്ടുകുലവന്‍ തെയ്യത്തിന്‍ ചൂട്ടൊപ്പിക്കല്‍ ചടങ്ങും നടന്നു. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പുറപ്പാടും. രാത്രി മറപിളര്‍ക്കല്‍ ചടങ്ങോടെ ഉത്സവത്തിന് പരിസമാപ്തിയായി.

Keywords : Kasaragod, Kerala, Theyyam, Udma, Poinachi, Adukkam Valiyaveedu.