കെഎംസിസി കമ്മിറ്റികളുടെ സഹകരണത്തോടെ സ്‌നേഹസംഗമം നടത്തി
Aug 12, 2015, 11:00 IST
അഡൂര്‍: (www.kasargodvartha.com 12/08/2015) ദേലംപാടി പഞ്ചായത്തിലെ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കെഎംസിസികളുടെ നേതൃത്വത്തില്‍ സ്‌നേഹസംഗമം നടത്തി. പരപ്പ ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി എം. യൂസഫ് ഹാജി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുര്‍ റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. കരീം കുണിയ മുഖ്യപ്രഭാഷണം നടത്തി. ദുബൈ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ ചികിത്സാ സഹായവും സംഗമത്തില്‍ വിതരണം ചെയ്തു. അജ്മാന്‍ കെഎംസിസി പഞ്ചായത്ത് കമ്മിറ്റി ഏര്‍പെടുത്തിയ പ്രവര്‍ത്തന മികവിനുള്ള ഉപഹാരം പഞ്ചായത്ത് എംഎസ്എഫ് ജനറല്‍ സെക്രട്ടറി ഉനൈസ് മൈനാടിക്ക് സമ്മാനിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി സിറാജുദ്ദീന്‍, ദുബൈ കെഎംസിസി ഉദുമ മണ്ഡലം ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍, ദുബൈ കെഎംസിസി ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് ഒ.എം അബ്ദുല്ല ഗുരുക്കള്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹനീഫ് കൊറ്റുമ്പ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഇബ്രാഹിം പള്ളങ്കോട്, അജ്മാന്‍ കെഎംസിസി ദേലംപാടി പഞ്ചായത്ത് ട്രഷറര്‍ ഖാലിദ് കൊറ്റുമ്പ, പഞ്ചായത്ത് എംഎസ്എഫ് പ്രസിഡണ്ട് സി.കെ സവാദ്, ജസാറുദ്ദീന്‍ പള്ളങ്കോട്, ബി.പി അബ്ദുല്ല പരപ്പ സംസാരിച്ചു.
പി.കെ അഷ്‌റഫ് അബുദാബി സ്വാഗതവും ലത്വീഫ് പരപ്പ ഖത്തര്‍ നന്ദിയും പറഞ്ഞു.

Keywords : Adoor, KMCC, Kasaragod, Kerala, Programme, Inauguration, KMCC, Muslim-league, Delampady.