city-gold-ad-for-blogger

പ്രകൃതിയുടെ വര്‍ണ വിസ്മയം ക്യാമറയില്‍ ദൃശ്യവിരുന്നാക്കി 16 കാരന്‍

കാസര്‍കോട്: (www.kasargodvartha.com 25/06/2015) പ്രകൃതി ഒരുക്കുന്ന വര്‍ണ വിസ്മയം അനിതര സാധാരണമായ മികവോടെ ക്യാമറയില്‍ ദൃശ്യവിരുന്നാക്കി മാറ്റി അദ്‌നാന്‍. ദുബൈയില്‍ ജോലിചെയ്യുന്ന ചെമ്പരിക്കയിലെ തണ്ണിപ്പള്ളം അഹ്മദിന്റെ മകനായ അദ്‌നാന്‍ ഒരു വര്‍ഷക്കാലമായി പഠനത്തോടൊപ്പം ഫോട്ടോഗ്രാഫിയും പഠിച്ചുവരികയാണ്. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും മികച്ച വിജയത്തോടെ എസ്.എസ്.എല്‍.സി. പരീക്ഷ പാസായ അദ്‌നാന്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി തയ്യാറെടുത്ത് നില്‍ക്കുമ്പോഴും ഫോട്ടോഗ്രാഫിയിലുള്ള കമ്പം മാറിയിട്ടില്ല.

ബന്ധുവായ അബ്ദുസ്സമദിന്റെ എസ്.എല്‍.ആര്‍. ക്യാമറ ഉപയോഗിച്ചാണ് അദ്‌നാന്‍ പ്രകൃതിയുടെ സൗന്ദര്യം ആവാഹിച്ചെടുക്കുകയും അത് കലാപരമായ ദൃശ്യവിരുന്നാക്കി മാറ്റുകയും ചെയ്യുന്നത്. ഫോട്ടോയെടുക്കുമ്പോള്‍ തികഞ്ഞ കൈയടക്കം പാലിക്കുകയും ദൃശ്യങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും ചെയ്ത ശേഷം തനിമ ഒട്ടും ചോര്‍ന്നുപോകാതെ ക്യാമറയിലേക്ക് പകര്‍ത്തുകയും ചെയ്യുന്നു. പൂക്കള്‍, ചിത്രശലഭങ്ങള്‍, കടല്‍, മേഘങ്ങള്‍, പക്ഷികള്‍, സസ്യജാലങ്ങള്‍, ജലാശയങ്ങള്‍, സൂര്യാസ്തമയം തുടങ്ങി പ്രപഞ്ചത്തിലെ വര്‍ണകാഴ്ചകളെല്ലാം അദ്‌നാന്‍ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ കൂടുതല്‍ മിഴിവും തിളക്കമുള്ളതുമാകുന്നു. 

പിതാവ് അഹ് മദും മാതാവ് സുമയ്യയും ഗള്‍ഫിലുള്ള മൂത്ത സഹോദരന്‍ ആജിദും ഈ കുട്ടിക്ക് തങ്ങളാല്‍ കഴിയാവുന്ന പ്രോത്സാഹനങ്ങള്‍ നല്‍കുന്നുണ്ട്. അതെസമയം ഫോട്ടോഗ്രാഫിയിലെ കല അദ്‌നാന്‍ സ്വയം പരിശീലിച്ചെടുത്തതാണ്. ചെമ്പരിക്ക ജമാഅത്ത് സ്‌കൂളില്‍ യു.കെ.ജിയില്‍ പഠിക്കുന്ന ഇളയ സഹോദരന്‍ അബ്റാര്‍ അദ്‌നാന്റെന്റെ ഫോട്ടോഗ്രാഫി കൗതുകത്തോടെ ആസ്വദിക്കാറുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia