പോളിടെക്നിക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
May 21, 2012, 14:18 IST

കാസര്‍കോട്: ജില്ലയിലെ പോളിടെക്നിക്ക് കോളേജിലെ ഡിപ്ളോമാ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. www.polyadmission.org എന്ന വെബ്സൈറ്റില്‍ അപേക്ഷ ഓണ്‍ലൈനായി പൂരിച്ചിപ്പിച്ച് പ്രിന്റ് എടുത്ത് അതില്‍ നിര്‍ദ്ദേശിച്ച ഫിസോടുകൂടി അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂണ്‍ നാലിനകം പോളിടെക്നിക്കുകളില്‍ നല്‍കണം. അപേക്ഷകള്‍ വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതന് മുന്‍പ് അപേക്ഷകന്‍ ജില്ലയിലെ സ്ഥിര താമസക്കാരനാണെന്ന് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസര്‍/തഹസില്‍ദാരില്‍ നിന്നും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ലഭിച്ച ജാതിയുടെയും വരുമാനത്തിന്റെയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പ്രവേശനവുമായി ബന്ധപ്പെട്ട സഹായത്തിനായി എല്ലാ പോളിടെക്നിക്കുകളിലും ഹെല്‍പ്പ് ഡെസ്ക് സൌജന്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവരങ്ങള്‍ക്ക് 0467-2234020, 9495373926, 9656515031 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Keywords: Admission, Polytechnic, Kasaragod