ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രവേശനം
May 18, 2012, 14:19 IST

കാസര്‍കോട്: കേരള ടൂറിസം വകുപ്പിനു കീഴിലുള്ള ഉദുമ ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റിറ്റ്യൂട്ടില്‍ 2012-13 അദ്ധ്യായന വര്‍ഷത്തേക്ക് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കൊമൊഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 12 മാസം ദൈര്‍ഘ്യമുള്ള കോഴ്സിന് എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. പ്രോസ്പെക്ട്സും അപേക്ഷാഫോറവും ഇന്‍സ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലില്‍ നിന്ന് 50 രൂപ അടച്ച് വാങ്ങാവുന്നതാണ് എസ്.സി എസ്.ടി വിഭാഗക്കാര്‍ 25 രൂപ അടച്ചാല്‍ മതി. ഫോണ്‍: 04672236347, 9446085004. അപേക്ഷകള്‍ ജൂണ്‍ 6-ന് നാല് മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്.
Keywords: Admission, Food Craft Institute, Kerala Tourisam department