സര്‍ക്കാര്‍ അന്ധ വിദ്യാലയത്തില്‍ പ്രവേശനം ആരംഭിച്ചു
May 4, 2012, 12:10 IST
കാസര്‍കോട്: സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ പ്രവേശനം ആരംഭിച്ചു. പത്ത് വയസ്സ് വരെയുള്ള കാഴ്ച വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ക്ളാസിലും ടി.സി. യുമായി വരുന്ന കുട്ടികള്‍ക്ക് അതാത് ക്ളാസിലും പ്രവേശനം നല്‍കുന്നതാണ്. അന്ധത തെളിയിക്കുന്ന മഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് സൌജന്യ ഭക്ഷണവും താമസ സൌകര്യവും ലഭിക്കും. ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ളാസുകളില്‍ സാധാരണ അക്കാദമിക്ക് വിഷയങ്ങളോടൊപ്പം കമ്പ്യൂട്ടര്‍, കൈത്തെഴില്‍, സംഗീതം എന്നിവയിലും വിദഗ്ദ പരിശീലനം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന രക്ഷകര്‍ത്താക്കള്‍ കാസര്‍കോട് വിദ്യാനഗറില്‍ മുന്‍സിപ്പല്‍ സ്റേഡിയത്തിനു സമീപത്തുള്ള സര്‍ക്കാര്‍ അന്ധവിദ്യാലയം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994-255128, 9446317064.
Keywords: Admission, Blind school, Kasaragod