എ ഡി എം എച്ച് ദിനേശ് തുറമുഖ വകുപ്പ് ഡയറക്ടര്‍; ആര്‍ ഡി ഒ പി കെ ജയശ്രീ വിദ്യാഭ്യാസമിഷന്‍ സി ഇ ഒ
Nov 23, 2017, 19:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2017) കാസര്‍കോട് എഡിഎം ആയിരുന്ന എച്ച് ദിനേശിനെ തുറമുഖ വകുപ്പ് ഡയറക്ടറായി നിയമിച്ചു. കാഞ്ഞങ്ങാട് ആര്‍ഡിഒ ആയിരുന്ന ഡോ. പി കെ ജയശ്രീക്ക് വിദ്യാഭ്യാസ മിഷന്‍ സിഇഒയുടെ ചുമതല നല്‍കി. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടറായിരുന്ന കെ സുധീര്‍ ബാബുവിനെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മൂവര്‍ക്കും സംസ്ഥാന സിവില്‍ സര്‍വ്വീസില്‍ നിന്ന് ഐഎഎസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനങ്ങള്‍. കാഞ്ഞങ്ങാട് ആവിയില്‍ സ്വദേശിയായ എച്ച് ദിനേശന് തുറമുഖവകുപ്പ് ഡയറക്ടറായി നിയമനം ലഭിച്ചത് കാസര്‍കോട് ജില്ലക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. വികസനപരമായി പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയിലെ തുറമുഖ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് തുറമുഖ വകുപ്പ് ഡയറക്ടറായി നിയമിതനായ എച്ച് ദിനേശ് പറഞ്ഞു.
ഒട്ടേറെ തുറമുഖ പദ്ധതികള്‍ പ്രാരംഭഘട്ടത്തിലും പഠനത്തിലുമാണ്. ഇവയുടെ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തും. മത്സ്യബന്ധന മേഖലയില്‍ ഏറെക്കാലമായി തൊഴിലാളികള്‍ ഉന്നയിച്ചുവരുന്ന ആവശ്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതിനാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ കൈക്കൊള്ളാന്‍ എളുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധ്യതാപഠനം പൂര്‍ത്തിയായ അജാനൂര്‍ തുറമുഖം നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികളുടെ സാധ്യതകള്‍ ഉടന്‍ തേടും. 65 കോടിയാണ് അജാനൂര്‍ തുറമുഖത്തിന് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം തന്നെ പ്രാഥമിക പഠനങ്ങള്‍ നേരത്തേ പൂര്‍ത്തിയായ ബേക്കല്‍ ഫിഷറീസ് തുറമുഖത്തിന് ഹൈഡ്രോഗ്രാഫിക് പരീക്ഷണം ഉടന്‍ ആരംഭിക്കാനും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kaaragod, Kerala, news, Kanhangad, ADM H Dinesh appointed as Port department Director