Charity | റിബിൽഡ് വയനാട്: ആടിവേടൻ തെയ്യവും ഡി വൈ എഫ് ഐയോടൊപ്പം പങ്കാളിയായി
മടിക്കൈ: KasargodVartha) കർക്കിടകമാസത്തിലെ ആദിവ്യാധികളെ അകറ്റി പൈതങ്ങളെ അനുഗ്രഹിക്കാൻ വീടുകൾ സന്ദർശിക്കുന്ന ആടിവേടൻ തെയ്യം വയനാടിന്റെ പുനർനിർമ്മാണ പ്രവർത്തനമായ 'റിബിൽഡ് വയനാട്' പദ്ധതിയിൽ പങ്കാളിയായി.
മടിക്കൈ സൗത്ത് മേഖലയിലെ കക്കാട്ട് തെയ്യം കലാകാരൻ രാജൻ പണിക്കർ ആടിവേടൻ തെയ്യം കെട്ടിയാടി കിട്ടിയ മുഴുവൻ തുക റിബിൽഡ് വയനാട് പദ്ധതിക്കായി സംഭാവന ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ. ഷാലുമാത്യു പണം ഏറ്റുവാങ്ങി.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ്, ബ്ലോക്ക് കമ്മറ്റി അംഗം ശരണ്യ, മേഖല കമ്മറ്റി അംഗങ്ങളായ രാജേഷ്, ഷിബിൻ, സൗമ്യ രഞ്ജിത്ത്, അഞ്ജന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വയനാടിനെ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് പുനരുദ്ധരിക്കപ്പെടുന്നതിന് വലിയ സഹായമാണ് ഈ സംഭാവന. സർക്കാർ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ തുടങ്ങി എല്ലാവരും ചേർന്ന് വയനാടിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നുണ്ട് . ആടിവേടൻ തെയ്യത്തിന്റെ സംഭാവന ഈ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകും.