താല്‍ക്കാലിക ഡോക്ടര്‍മാര്‍ക്ക് അധിക വേതനം സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: പി.ബി. അബ്ദുല്‍ റസാഖ്
Jun 21, 2012, 08:02 IST
കാസര്‍കോട്: ജില്ലയില്‍ ഡോക്ടര്‍മാരെ ലഭിക്കാത്ത പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ ജോലിക്കെത്തുന്ന താല്‍ക്കാലിക ഡോക്ടര്‍മാര്‍ക്ക് ശമ്പളത്തിന് പുറമെ 20,000 രൂപ അധികം നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ. പറഞ്ഞു.
ഡോക്ടര്‍മാരെ കിട്ടാത്ത കാസര്‍കോട് ജില്ലയിലെ നിലവിലെ ഗുരുതരമായ പ്രശ്‌നം പരിഹരിക്കുന്നതിന് തീരുമാനം കാരണമാകുമെന്ന് എം.എല്‍.എ. അറിയിച്ചു. കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചതായി എം.എല്‍.എ. പറഞ്ഞു. കാസര്‍കോട് ജില്ലയിലെ പ്രത്യേകിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ സര്‍ക്കാര്‍ ആസ്പത്രികളുടെ ശോച്യാവസ്ഥയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഒഴിവും നികത്തുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി എം.എല്‍.എ. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുകയും അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എം.എല്‍.എ.അറിയിച്ചു.
കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുള്ള ആസ്പത്രികളില്‍ മെട്രോ ലെവല്‍ പരിശോധനാ സൗകര്യമുള്ള ലാബുകള്‍ സജ്ജമാക്കുകയും പനിബാധിതരെ ചികിത്സിക്കാന്‍ സഞ്ചരിക്കുന്ന ചികിത്സാ യൂണിറ്റ് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുകയും ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായി എം.എല്‍.എ.മാരുടെ നേതൃത്വത്തില്‍ വാര്‍ഡ്തല സമിതി രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച യു.ഡി.എഫ്. സര്‍ക്കാറിനെ അഭിനന്ദിക്കുന്നതായി എം.എല്‍.എ. പറഞ്ഞു.

Keywords: Aditional wages, Temporary doctors, Kasaragod, P.B.Abdul Razaq MLA