ആദൂര്‍ ജാറം ഉറൂസ് ഒന്നു മുതല്‍
Mar 30, 2012, 02:06 IST
കാസര്‍കോട്: ആദൂര്‍ ജാറം ഉറൂസ് ഏപ്രില്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കും. ഒന്നിന് രാവിലെ ഒമ്പത് മണിക്ക് ടി.വി. ആറ്റുതങ്ങള്‍ പതാക ഉയര്‍ത്തും. രാത്രി ഒമ്പത് മണിക്ക് കാനക്കോട് ഖാസി ഉദ്ഘാടനം ചെയ്യും. ആദൂര്‍ മുദരിസ് അബൂ തയ്യിബ് അല്‍ അസ്ഹനി പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള രാത്രികൡ അബൂ റബിഹ് ബാഖവി ഉമ്പു തങ്ങള്‍, കബീര്‍ ബാഖവി, ബശീര്‍ മദനി നീലഗിരി, പൂക്കുഞ്ഞി തങ്ങള്‍, ശാഫി ബാഖവി, മുത്തു തങ്ങള്‍ എ.പി.എസ്. ആറ്റക്കോയ തങ്ങള്‍ പ്രസംഗിക്കും. സമാപന സമ്മേളനം ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീന്‍ ദാരിമി കക്കാട് പ്രസംഗിക്കും. എട്ടിന് രണ്ടുമണിക്ക് മൗലീദ് പാരായണവും നാല് മണിക്ക് അയിരങ്ങള്‍ക്ക് അന്നദാനമുണ്ടായിരിക്കും.
Keywords: Kasaragod, Uroos, Adhur







