Swetha Menon | കാസർകോട്ട് ജീവനക്കാർക്കൊപ്പം ആശുപത്രി വസ്ത്രം അണിഞ്ഞ് നിൽക്കുന്ന ശ്വേതാ മേനോന്റെ ചിത്രം വൈറൽ
● ഏതൊരു അമ്മയ്ക്കും പ്രസവ ചികിത്സയ്ക്ക് നല്ലൊരു ഡോക്‌ടറെ ലഭിക്കുന്നതാണ് ഏറെ സന്തോഷം പകരുതെന്ന് ശ്വേതാ മേനോൻ പ്രതികരിച്ചു.
● ആശുപത്രി വസ്ത്രം അണിഞ്ഞ് അവർ ജീവനക്കാർക്കൊപ്പം ഫോടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.
കാസർകോട്: (KasargodVartha) ജീവനക്കാർക്കൊപ്പം ആശുപത്രി വസ്ത്രം അണിഞ്ഞ് നിൽക്കുന്ന നടി ശ്വേതാ മേനോന്റെ ചിത്രം വൈറൽ. കാസർകോട് വിൻടെച്ച് ആശുപത്രിയിൽ നാല് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ ഉദ്‌ഘാടന പരിപാടിക്ക് എത്തിയപ്പോഴാണ് നടി ശ്വേതാ മേനോൻ ആശുപത്രിയിൽ ഉപയോഗിക്കുന്ന ഗൗൺ അണിയാൻ താത്‌പര്യം പ്രകടിപ്പിച്ചത്
ആശുപത്രി വസ്ത്രം അണിഞ്ഞ് അവർ ജീവനക്കാർക്കൊപ്പം ഫോടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ഏതൊരു അമ്മയ്ക്കും പ്രസവ ചികിത്സയ്ക്ക് നല്ലൊരു ഡോക്‌ടറെ ലഭിക്കുന്നതാണ് ഏറെ സന്തോഷം പകരുതെന്ന് ശ്വേതാ മേനോൻ പ്രതികരിച്ചു.
ഗർഭിണിയായിരിക്കെ ബ്ലസ്സി സംവിധാനം ചെയ്ത കളിമണ്ണ് സിനിമയിൽ ഒരമ്മയുടെ പ്രസവവുമായി ബന്ധപ്പെട്ട വേഷം ചെയ്ത കാര്യവും അവർ ഓർമിപ്പിച്ചു. പ്രസവ സമയത്ത് ഏതൊരു അമ്മയും ആരോഗ്യവതിയായിരിക്കണമെന്നും കാസർകോട് ജില്ലയിൽ ആദ്യമായി ഐവിഎഫ് - ജനിതക പരിശോധനാ കേന്ദ്രം സമർപ്പിച്ച ശേഷം നടത്തിയ പ്രസംഗത്തിൽ ശ്വേതാ മേനോൻ വ്യക്തമാക്കി.
മോഡേൺ എംആർഐ - സി ടി സ്കാൻ സമർപണം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സ്ട്രോക്ക് സ്ക്രീനിങ് സെന്ററിന്റെ സമർപ്പണം എടനീര്‍ മഠാധിപതി സ്വാമി സച്ചിദാനന്ദഭാരതിയും സെമി റോബോട്ടിക് ന്യൂറോ-ഓർത്തോ റീഹാബിലിറ്റേഷൻ (ഫിസിയോതെറാപ്പി) സമർപ്പണം ഫാദർ മാത്യു ബേബിയും നിർവഹിച്ചു.
#SwethaMenon, #WintouchHospital, #IVF, #Healthcare, #Kasaragod, #HospitalInauguration