city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ നോര്‍ക്ക ഓഫീസ് എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കും

കാസര്‍കോട്: (www.kasargodvartha.com 26.04.2018) പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് റിട്ട. പി. ഭവദാസന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ അദാലത്ത് നടത്തി. കമ്മീഷന്‍ അംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, ആസാദ് തിരൂര്‍, മെമ്പര്‍ സെക്രട്ടറി എച്ച്. നിസാര്‍, നോര്‍ക്ക റൂട്ട്സ് പ്രതിനിധി ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. മൊത്തം 36 പരാതികളാണ് ജില്ലയില്‍ ആദ്യമായി നടത്തിയ കമ്മീഷന്‍ സിറ്റിംഗില്‍ പരിഗണിച്ചത്. 20 പരാതികള്‍ തീര്‍പ്പാക്കി. മറ്റുള്ള പരാതികള്‍ തുടര്‍നടപടികള്‍ക്കായി മാറ്റി. അടുത്ത സിറ്റിംഗ് മെയ് 16ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കും.

ജില്ലയിലെ നോര്‍ക്ക ഓഫീസ് ആഴ്ചയില്‍ എല്ലാ ദിവസവും തുറന്നുപ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ അറിയിച്ചു. നിലവില്‍ ആഴ്ചയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ്് നോര്‍ക്ക ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുന്നത്. എല്ലാ ദിവസവും നോര്‍ക്ക ഓഫീസ് പ്രവര്‍ത്തിക്കാത്തതും ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതും പ്രവാസികള്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതായി കമ്മീഷനില്‍ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലകളിലൊന്നാണ് കാസര്‍കോട്.

പ്രവാസികള്‍ക്ക് അധികം നിബന്ധനകള്‍ ഇല്ലാതെ വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്നതിനും സര്‍ക്കാരിനോട് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. നിലവില്‍ എസ്ബിഐ, യുണിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ മൂന്നു ബാങ്കുകളാണ് പ്രവാസികള്‍ക്ക് ലോണുകള്‍ അനുവദിക്കുന്നത്. നോര്‍ക്ക റൂട്ട്സിന്റെ ശുപാര്‍ശപ്രകാശം ലോണിന് അപേക്ഷ  സമര്‍പ്പിക്കുമ്പോള്‍ കര്‍ശനമായ നിബന്ധനകള്‍ ചൂണ്ടിക്കാട്ടി ബാങ്കുകള്‍ ലോണ്‍ നിഷേധിക്കുകയാണെന്ന് പ്രവാസികള്‍ കമ്മീഷനു മുന്നില്‍ പരാതികള്‍ ഉന്നയിച്ചു. ഇത്തരം അപേക്ഷകളില്‍ നിബന്ധനകളില്‍ ഇളവുകള്‍ നല്‍കുന്നതിനൊപ്പം പ്രവാസികള്‍ക്ക് വായ്പനല്‍കുന്നതിന് എല്ലാ ബാങ്കുകളേയും ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യും.

പ്രവാസി വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായി കൂടുതല്‍ പരാതികള്‍ അദാലത്തില്‍ ലഭിച്ചു. പ്രവാസി ക്ഷേമപെന്‍ഷന്‍, മരണാനന്തര ആനുകൂല്യം എന്നിവയ്ക്കായി നല്‍കുന്ന അപേക്ഷകളില്‍ കൃത്യമായ മറുപടി നോര്‍ക്കബോര്‍ഡില്‍ നിന്നും ലഭിക്കുന്നില്ലെന്നും പരാതികളുണ്ടായിരുന്നു.

പ്രവാസികള്‍ക്ക് വിദേശത്ത് നടക്കുന്ന കേസുകളില്‍ കമ്മീഷന്‍ ആവശ്യമായ നിയമസഹായം നല്‍കും. അവിടത്തെ നിയമപരിധിയില്‍ നിന്നുകൊണ്ടു പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ കമ്മീഷന്‍ ചെയ്യും. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായവും കമ്മീഷന്‍ ചെയ്യുന്നുണ്ട്. നിരവധി പ്രവാസികള്‍ പ്രായാധിക്യത്താല്‍ അവശത അനുവഭിക്കുന്നുണ്ട്. 60 വയസില്‍ കൂടുതല്‍ പ്രായമുള്ള പ്രവാസികളെ ക്ഷേമനിധിയില്‍ അംഗങ്ങളാക്കണമെന്ന ആവശ്യം കമ്മീഷന്‍ ഗൗരവപൂര്‍വം പരിഗണിച്ച് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.  കുടുംബപ്രശ്നങ്ങള്‍ ഉള്‍പ്പെടെ പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഗണിച്ചുവെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
ജില്ലയില്‍ നോര്‍ക്ക ഓഫീസ് എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Office, Office, Collectorate, Action will be taken to operate Norka Office every day 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia