city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാര്യങ്കോട് മയ്യിച്ച ദേശീയപാതയില്‍ സുരക്ഷാ നടപടി ശക്തമാക്കും

നീലേശ്വരം: (www.kasargodvartha.com 27/06/2015) കാര്യങ്കോട്- മയ്യിച്ച പാലത്തിന് സമീപം ദേശീയപാതയില്‍ തുടര്‍ച്ചയായി  വാഹനാപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ റോഡ് സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇവിടെ വേഗത കുറയ്ക്കുന്നതിനും അപകട സൂചനക്കുളള ബോര്‍ഡ് സ്ഥാപിക്കാനും തീരുമാനിച്ചു.  റോഡ് വീതി കൂട്ടാനുളള പരിശോധന നടത്തും.

20 ദിവസത്തിനകം ഈ മേഖലയില്‍ പത്തോളം  അപകടങ്ങളുണ്ടായതായി കെ. കുഞ്ഞിരാമന്‍ എംഎല്‍എ  തൃക്കരിപ്പൂര്‍ പറഞ്ഞു. ഈ പ്രദേശത്ത്  ദേശീയപാതക്കരികിലെ കാട് വെട്ടിമാറ്റുന്നതിന്  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിയന്തിര നടപടിയെടുക്കും.  അപകടം  ഒഴിവാക്കുന്നതിന്  സത്വരനടപടി  സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പൊതുമരാമത്ത്  ദേശീയ വിഭാഗം  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കാര്യങ്കോട് പുതിയ  പാലത്തിന് ഇന്‍വെസ്്റ്റിഗേഷന്‍ നടത്തുന്നതിന്  പ്രൊപ്പോസല്‍  സമര്‍പ്പിച്ചതായും  നിലവിലുളള പാലത്തിന്റെ  ബലക്ഷയത്തെക്കുറിച്ച് പരിശോധന നടത്തിയതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍  അറിയിച്ചു.

കാര്യങ്കോട് മയ്യിച്ച ദേശീയപാതയില്‍ സുരക്ഷാ നടപടി ശക്തമാക്കുംപടന്നക്കാട് കാര്‍ഷിക കോളേജിന് സമീപം ദേശീയപാതയിലെ കുഴിയില്‍  വീണ്  പ്ലസ്ടു വിദ്യാര്‍ത്ഥി മരണപ്പെടുകയും  ഒരു വിദ്യാര്‍ത്ഥി്ക്ക് പരിക്കേല്‍ക്കുകയും  ചെയ്തത് ശ്രദ്ധയില്‍പ്പെടുത്തി ദേശീയപാതയിലെ അപകട കുഴികള്‍  അടക്കുന്നതിന് സത്വര നടപടിയുണ്ടാണമെന്ന്  ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു.  റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍  അടിയന്തിര നടപടി ആവശ്യമാണെന്ന് എന്‍.എ നെല്ലിക്കുന്ന് , പി.ബി അബ്ദുള്‍റസാഖ്, കെ. കുഞ്ഞിരാമന്‍(ഉദുമ) എന്നിവര്‍ ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷാ ഫണ്ടില്‍ ഉള്‍പ്പടുത്തി തലപ്പാടി മുതല്‍ കാലിക്കടവ് വരെ പ്രവര്‍ത്തികള്‍ നടത്തുന്നതിന് 4,97,75,269 രൂപയ്ക്കുളള  പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചതായി  ഞാണങ്കൈ വളവിലും ബേവിഞ്ച വളവിലും  ക്രാഷ് ബാരിയര്‍  സൈന്‍ബോര്‍ഡ് എന്നിവ സ്ഥാപിക്കുന്നചതും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗ്‌സഥര്‍ അറിയിച്ചു. ടെണ്ടര്‍ നടപടി പൂര്‍ത്തിയായലുടന്‍ പ്രവര്‍ത്തി ആരംഭിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Neeleswaram, Kasaragod, Kerala, National highway, Road, Accident, Action to strengthen security in National Highway Karyangod.

കാര്യങ്കോട് മയ്യിച്ച ദേശീയപാതയില്‍ സുരക്ഷാ നടപടി ശക്തമാക്കും


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia