സദാചാര പോലീസ് ചമഞ്ഞ് മര്‍ദ്ദനം; ശക്തമായ നടപടി സ്വീകരിക്കണം: മുസ്‌ലിം ലീഗ്
May 5, 2012, 21:41 IST
കാസര്‍കോട്: സദാചാര പോലീസ് ചമഞ്ഞ് വെള്ളിയാഴ്ച രാത്രി കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ബി.ജെ.പി. മണ്ഡലം നേതാവിന്റെ നേതൃത്വത്തില്‍ യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി എ.അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. അന്യ മതത്തില്‍പ്പെട്ട ഒരു സ്ത്രീയുമായി സംസാരിച്ചുവെന്നാരോപിച്ചാണ് ബി.ജെ.പി. നേതാവ് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചത്. കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബി.ജെ.പി. നടത്തുന്ന ഗൂഢശ്രമത്തിന്റെ ഭാഗമാണ് സദാചാര പോലീസ് മര്‍ദ്ദനം. ഇതിനെതിരെ മതേതര കക്ഷികളും ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, A Abdul Rahman, STU, BJP.