Relocation | 'ബാരിക്കാട് ഡയാലിസിസ് കേന്ദ്രത്തിലെ മലിനജലം': ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാൻ കലക്ടർ ഉത്തരവിട്ടു; രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും

● സമീപവാസികളുടെ പരാതിയെ തുടർന്ന് നടപടി.
● രോഗികളുടെ സൗകര്യം ഉറപ്പാക്കാൻ നടപടികൾ.
● ശുചിത്വമിഷന് മലിനീകരണം തടയാൻ നിർദ്ദേശം.
കാസർകോട്: (KasargodVartha) മുട്ടത്തൊടി ബാരിക്കാട് ഡയാലിസിസ് സെന്ററിലെ മലിനജലം സമീപത്തെ കിണറുകളിലേക്കും ശുദ്ധജലസ്രോതസ്സുകളിലേക്കും ഒഴുകി കുടിവെള്ളം മലിനമാകുന്നതായുള്ള സമീപവാസികളുടെ പരാതിയിൽ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടു.
ഡയാലിസിസ് സെന്ററിലെ രോഗികളെ ഘട്ടം ഘട്ടമായി സർക്കാർ ആശുപത്രികളിലേക്കും സൗജന്യമായി ഡയാലിസിസ് നടത്തുന്നതിന് സന്നദ്ധമായ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റുന്നതിന് തീരുമാനിച്ചു. അതുവരെ ഡയാലിസിസ് സെൻറർ സർക്കാറിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താനും ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി .
മലിനീകരണം നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ജില്ലാ ശുചിത്വമിഷന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡയാലിസിസ് സെന്ററിലെ രോഗികളുമായി രാവിലെ എഡിഎം പി അഖിൽ കലക്ടറേറ്റിൽ ചർച്ച നടത്തിയിരുന്നു. തുടർന്ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. എഡിഎം, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ, പൊലീസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഡയാലിസിസ് രോഗികളുടെ ചികിത്സ മുടങ്ങാതിരിക്കാനൂം സമീപവാസികളുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Following complaints of contaminated water from the Barikad Dialysis Center in Kasaragod, the district collector has ordered action under the Disaster Management Act. Patients will be gradually shifted to other hospitals, and the sanitation mission has been tasked with preventing further pollution.
#Kasaragod #DialysisCenter #WaterPollution #DisasterManagement #PublicHealth #KeralaNews