city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fine | അറവ് മാലിന്യം റോഡരികിൽ തള്ളിയയാളെക്കൊണ്ട് തിരികെയെടുപ്പിച്ച് അധികൃതർ; 15,000 രൂപ പിഴയും ചുമത്തി

action taken against illegal waste disposal in kanhangad
Photo Credit: PRD Kasargod

● ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് നടപടി എടുത്തത്.
● മറ്റ് സ്ഥാപനങ്ങളിലും മാലിന്യ പ്രശ്നങ്ങൾ കണ്ടെത്തി
● പരിസരം വൃത്തിയായി സൂക്ഷിക്കാൻ നിർദ്ദേശം നൽകി

 

കാഞ്ഞങ്ങാട്: (KasargodVartha) നഗരസഭാ പരിധിയിലെ അരയിപ്പാലം റോഡരികിൽ മാലിന്യം തള്ളിയതിന് നടപടിയുമായി അധികൃതർ. റോഡരികിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മുനിസിപ്പൽ കൗൺസിലർ കെ വി മായാകുമാരിയെയും കൗൺസിലർ, ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിനെയും വിവരമറിയിച്ചു. തുടർന്ന് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

പരിശോധനയിൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം റോഡരികിൽ വയലിനോട് ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയതായി കണ്ടെത്തി. മാലിന്യം തള്ളിയ ബി കെ നാസർ മടിക്കൈ എന്നയാളെക്കൊണ്ട് തന്നെ മാലിന്യം തിരിച്ചെടുപ്പിക്കുകയും വീട്ടുവളപ്പിൽ തന്നെ സംസ്കരിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മാലിന്യം തള്ളിയതിന് 15,000 രൂപ പിഴയും ചുമത്തി.

കൂടാതെ, മുനിസിപ്പാലിറ്റിയിലെ ഒഴിഞ്ഞ വളപ്പ് പ്രദേശത്തുള്ള സ്വകാര്യ റിസോർട്ട് ആൻഡ് ഹോട്ടൽ സ്ഥാപനത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കത്തിച്ചതിനും പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നതിനും 10,000 രൂപ തൽസമയ പിഴ ചുമത്തി.
ഒഴിഞ്ഞ വളപ്പിലെ വീട്ടുപറമ്പിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിന് 3000 രൂപ പിഴ ചുമത്തി.

പരിസരത്തെ ക്വാർട്ടേഴ്സുകളിലും മറ്റു സ്ഥാപനങ്ങളിലും പരിശോധന നടത്തി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ കെ വി മുഹമ്മദ് മദനി, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർമാരായ ദിവ്യശ്രീ, മനോഹരൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക

Authorities in Kanhangad took action against illegal waste disposal, imposing fines and ensuring proper waste management. The move aims to protect public health and maintain cleanliness in the area.

#WasteDisposal #FineImposed #PublicHealth #Kanhangad #Kerala #Cleanliness

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia