city-gold-ad-for-blogger

ഓണം: വ്യാജമദ്യത്തിനെതിരെ നടപടി ശക്തമാക്കുന്നു

ഓണം: വ്യാജമദ്യത്തിനെതിരെ നടപടി ശക്തമാക്കുന്നു
കാസര്‍കോട്: ഓണാഘോഷത്തിന്റെ ഭാഗമായി അനധികൃത മദ്യവില്പനയും, കടത്തും, ഉല്പാദനവും വ്യാപിക്കുന്നത് തടയാന്‍ സെപ്‌ററംബര്‍ രണ്ട് വരെ എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. സംശയാസ്പദ കേന്ദ്രങ്ങളിലെല്ലാം റെയ്ഡുകള്‍ സംഘടിപ്പിക്കും. ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

പരാതികളില്‍ സത്വര നടപിടി സ്വീകരിക്കുന്നതിനായി കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സ്‌ട്രൈക്കിംഗ് പാര്‍ട്ടികളെ സജ്ജമാക്കി. മുന്‍കാലങ്ങളില്‍ വ്യാജമദ്യ വില്പന നടത്തിയിരുന്ന കേന്ദ്രങ്ങളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധനയും രാത്രികാല പട്രോളിംഗും ശക്തമാക്കി. പോലീസ്, വനം, റവന്യൂ വകുപ്പുകളുമായി സഹകരിച്ചാണ് നടപടി.

പാന്‍മസാല നിരോധനം ഫലപ്രദമാക്കാന്‍ ജില്ലയില്‍ നടത്തിയ റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വ്യാജമദ്യത്തിനെതിരായ ജില്ലാതല ജനകീയ സമിതിയോഗം വിലയിരുത്തി. പാന്‍മസാലയുടെ മൊബൈല്‍ വില്പനക്കെതിരെയും നടപടിയുണ്ടാകും. ബിവരേജസ് കോര്‍പ്പറേഷന്റെ വില്പനശാലകളില്‍ നിന്ന് മദ്യം വാങ്ങി സംഭരിച്ചശേഷം ചില്ലറവില്പന നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിവേണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഒരുമാസത്തിനുള്ളില്‍ അനധികൃത മദ്യവില്പനയുമായി ബന്ധപ്പെട്ട് കാസര്‍കോട് ഡിവിഷനില്‍ 308 റെയിഡുകള്‍ നടത്തി 38 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 34 പേരെ പ്രതി ചേര്‍ത്ത് 106 ലിറ്റര്‍ വിദേശമദ്യം, 52.25 ലിറ്റര്‍ ചാരായം, 9.75 ലിറ്റര്‍ ബിയര്‍, 156 ലിറ്റര്‍ വാഷ് എന്നിവ കസ്റ്റഡിയിലെടുത്തു.

കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ജനകീയ സമിതി യോഗത്തില്‍ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അധ്യക്ഷനായി. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ), എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.സി.തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Action on illeagal liquor, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia