city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദളിത് സമുദായത്തില്‍പ്പെട്ട സ്‌കൂള്‍ ജീവനക്കാരിയെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി; ആക്ഷന്‍ കമ്മിറ്റി സമരത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 07.04.2017) ഉദുമ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജീവനക്കാരിയായ ദളിത് യുവതിയെ പ്രധാനാധ്യാപകനും മറ്റും മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. ഈ സ്‌കൂളില്‍ അഞ്ചുവര്‍ഷത്തോളമായി ശുചീകരണതൊഴിലില്‍ ഏര്‍പ്പെടുന്ന ചെങ്കള അദ്രുകുഴിയിലെ ജയശ്രീയെയാണ് പ്രധാനാധ്യാപകന്‍ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്നാണ് ആരോപണം.

രണ്ടുബസുകളില്‍ യാത്ര ചെയ്താണ് ജയശ്രീ ഉദുമ സ്‌കൂളില്‍ ദിവസവും ജോലിക്കെത്താറുള്ളത്. നടുവേദന ഉള്ളതിനാല്‍ നടുവിന് ബെല്‍റ്റ് ധരിച്ചാണ് ജയശ്രീ ബസ് യാത്ര നടത്താറുള്ളത്. ബസില്‍ ദൂരയാത്ര ചെയ്യരുതെന്നും ഭാരമുള്ള വസ്തുക്കള്‍ എടുക്കരുതെന്നും ഡോക്ടര്‍ ജയശ്രീയോട് പ്രത്യേകം നിര്‍ദേശിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നിട്ടും തന്റെ ഉത്തരവാദിത്വത്തില്‍പ്പെടാത്ത ജോലികള്‍ ജയശ്രീയെക്കൊണ്ട് പ്രധാനാധ്യാപകനും മറ്റുചില ജീവനക്കാരും ചെയ്യിപ്പിക്കുന്നുവെന്നാണ് പരാതി.

ദളിത് സമുദായത്തില്‍പ്പെട്ട സ്‌കൂള്‍ ജീവനക്കാരിയെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി; ആക്ഷന്‍ കമ്മിറ്റി സമരത്തിലേക്ക്

പോസ്റ്റല്‍ സമരത്തെ തുടര്‍ന്ന് 2017 മാര്‍ച്ച് 16ന് എസ് എസ് എല്‍ സി ഉത്തരക്കടലാസ് സ്‌കൂളില്‍ സൂക്ഷിച്ചുവെച്ചിരുന്നു. അന്നേ ദിവസം താല്‍ക്കാലിക വാച്ച്മാനെ സ്‌കൂളില്‍ നിയമിക്കുകയും ചെയ്തു. പിറ്റേദിവസം വാച്ച്മാന്‍ സ്‌കൂള്‍ ഓഫീസ് മുറിയുടെ താക്കോല്‍ എവിടെയാണ് വെച്ചതെന്ന് അറിയാത്തതുകൊണ്ട് 8.55 മണിക്കെത്തിയിട്ടും ഓഫീസ് തുറക്കാന്‍ സാധിച്ചില്ല. 9.30 മണിക്കാണ് ഓഫീസ് മുറി തുറന്നത്. ഇതൊരു കാരണമാക്കി പ്രധാനാധ്യാപകന്‍ ജയശ്രീയെ സ്‌കൂളില്‍ വൈകിയെത്തിയെന്നാരോപിച്ച് ശകാരിക്കുകയായിരുന്നു.

ജയശ്രീ 8.55 മണിക്ക് സ്‌കൂളിലെത്തുമ്പോള്‍ മറ്റ് ജീവനക്കാരുമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അതൊന്നും ഹെഡ് മാസ്റ്റര്‍ വകവെച്ചില്ലെന്ന് പറയുന്നു. ഈ ദിവസം തന്നെ ക്ലര്‍ക്ക് സുധ ജയശ്രീയോട് എസ് എസ് എല്‍ സി ഉത്തരക്കടലാസ് കെട്ട് പോസ്‌റ്റോഫീസില്‍ കൊണ്ടുപോയി പോസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ജയശ്രീ തന്റെ ശാരീരിക ബുദ്ധിമുട്ട് അറിയിച്ചെങ്കിലും പ്രധാനാധ്യാപകന്‍ അത് അംഗീകരിച്ചില്ല.

ഉത്തരക്കടലാസ് കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ലീവ് എഴുതിവെച്ചിട്ട് പോയ്‌ക്കോയെന്നായിരുന്നു പ്രധാനാധ്യാപകന്റെ നിര്‍ദേശം. ജയശ്രീ വളരെ കഷ്ടപ്പെട്ട് ഉത്തരക്കടലാസിന്റെ കെട്ട് ഒരു കിലോമീറ്റര്‍ ദൂരമുള്ള പോസ്റ്റ് ഓഫീസില്‍ കൊണ്ടുപോയി പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് സ്‌കൂളില്‍ ശുചീകരണജോലി ചെയ്യുന്ന ആളുടെ ഉത്തരവാദിത്വമല്ല.

ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശങ്ങളുണ്ട്. ഉത്തരക്കടലാസ്കൊണ്ടുപോകുമ്പോള്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമായിരുന്ന ചോദ്യവും ഇതിനൊപ്പം ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് എസ് എം എസ് ഡി വൈ എസ് പിക്കും ഡി ഡി ഇക്കും ഉന്നതാധികാരികള്‍ക്കതും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ചക്ലിയസമുദായ ആക്ഷന്‍ കമ്മിറ്റി വെള്ളിയാഴ്ച ഉച്ചക്ക് കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ദളിത് വിഭാഗത്തില്‍പ്പെട്ട ചക്ലിയ സമുദായാംഗമായതുകൊണ്ടാണ് ജയശ്രീക്ക് ഇങ്ങനെയൊരു പീഡനം ഏല്‍ക്കേണ്ടിവന്നതെന്നും രാഷ്ട്രീയവിരോധവും പീഡനത്തിന് കാരണമെന്നും ഈ പ്രശ്‌നത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ അണ്ണയ്യ, ശേഖരന്‍, മാധവന്‍, രാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Complaint, Action Committee, Strike, School, Headmaster, Threatening, Bus, Kerala, SSLC answer sheet, Post office,  Press Meet, Action committee to protest on molesting issue.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia