ടവര്‍ വിരുദ്ധ പ്രക്ഷോഭം; ആക്ഷന്‍ കമ്മിറ്റി അനിശ്ചിതകാല സമരം തുടരുന്നു
Feb 4, 2017, 14:37 IST
മേനങ്കോട്: (www.kasargodvartha.com 04.02.2017) ജനവാസ പ്രദേശത്ത് ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം 16 ദിവസം പിന്നിട്ടു. ചെങ്കളയിലെ ചേരൂര്‍കുന്ന് മേനങ്കോട് പ്രദേശത്ത് പ്രമുഖ വ്യാപാരിയുടെ ഉടമയിലുള്ള സ്വകാര്യ സ്ഥലത്താണ് ഇന്‍ഡക്‌സ് ടവര്‍ കമ്പനി മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാനുള്ള നീക്കം നടത്തുന്നത്.
പ്രസ്തുത ടവറിന്ന് 50 മീറ്റര്‍ ചുറ്റളവില്‍ തന്നെ നിരവധി ക്യാന്‍സര്‍ രോഗികളും ഹൃദ്രോഗികളും താമസിക്കുന്നുണ്ട്. ഇവരുടെ ആശങ്കയും റേഡിയേഷന്‍ മൂലം പ്രകൃതിക്കും, ആരോഗ്യത്തിനും നേരെയുള്ള ഭീഷണിയും കണക്കിലെടുത്ത് നാട്ടുകാര്‍ ടവര്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും കളക്ടര്‍, റവന്യൂ മന്ത്രി തുടങ്ങിയ അധികാരികള്‍ക്ക് ഈ നീക്ക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ ടവര്‍ സ്ഥാപിക്കാന്‍ വന്ന അധികൃതരെ നാട്ടുകാര്‍ ഉപരോധിക്കുകയും ആക്ഷന്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ ജനുവരി 19 ന് അനിശ്ചിതകാല സമരം ആരംഭിക്കുകയും ചെയ്തു. യൂത്ത് ലീഗ്, സി പി ഐ, സി പി എം, ഐ എന്‍ എല്‍, കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയ പാര്‍ട്ടികളും കിളിക്കൂട് ബാലസഭ, വോയിസ് ഓഫ് മേനങ്കോട് ക്ലബ്, തര്‍ബിയ്യതുല്‍ ഇസ്ലാം സംഘം തുടങ്ങിയ പല സംഘടനകളും അനിശ്ചിതകാല സമരത്തെ പിന്തുണച്ച് കൊണ്ട് ടവര്‍ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നത് വരെ സമരം തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Mobile tower, Action Committee, Protest, Menangod, Cheroorkunnu, INL, IUML, Clubs, Index Tower Company, Action committee protest against mobile tower