ഖൈറുന്നിസയുടെ മരണം: നാട്ടുകാര്‍ സമരവുമായി രംഗത്ത്; എ.എസ്.പി തെളിവെടുത്തു
Aug 25, 2012, 19:41 IST
![]() |
Khairunnisa |
അതേ സമയം കാസര്‍കോട് എ.എസ്.പി ടി.കെ. ഷിബു വെള്ളിയാഴ്ച ഖൈറുന്നിസയുടെ സ്വന്തം വീടായ നാരമ്പാടി നടുവങ്ങാടിയിലെത്തി പിതാവ് ജി.കെ. അബ്ദുല്ലയില് നിന്നും കുടുംബാംഗങ്ങളില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാവുമെന്ന് എ.എസ്.പി വ്യക്തമാക്കിയിട്ടുണ്ട്.
ഗള്‍ഫിലായിരുന്ന ഖൈറുന്നിസയുടെ ഭര്‍ത്താവ് അബ്ദുല്‍ ലത്തീഫ് രണ്ടു ദിവസം മുമ്പു നാട്ടില്‍ തിരിച്ചെത്തിയെങ്കിലും ഭാര്യാ വീട്ടില്‍ പോവുകയോ മരണത്തെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടെല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഖൈറുന്നിസയുടെ മരണത്തിന്റെ അടിസ്ഥാന കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഖൈറുന്നിസയുടെ ഭര്‍ത്താവ് ആദ്യം സ്ത്രീധനത്തിനെതിരായിരുന്നു. പിന്നീട് ഭര്‍തൃവീട്ടുകാര്‍ ഖൈറുന്നിസയ്ക്കെതിരെ നടത്തിയ അപവാദ പ്രചരണത്തില്‍ ഭര്‍ത്താവ് അകപ്പെടുകയായിരുന്നെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. ലത്തീഫിന്റെ പിതാവിന്റെ ആദ്യ ഭാര്യയുടെ മകളെ ബന്ധപ്പെടുത്തിയായിരുന്നു അപവാദ പ്രചരണം.
ഖൈറുന്നിസയുടെ മൃതദേഹം നാരമ്പാടിയിലെ ഭര്തൃവീടിനടുത്തെ കിണറ്റില്‍ കണ്ടത് ആഗസ്റ്റ് 18ന് രാവിലെയാണ്. 17ന് രാത്രി ഭര്‍തൃവീട്ടുകാര്‍ ഖൈറുന്നിസയുമായി വാക്കേറ്റം നടത്തിയിരുന്നതായും ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് ഏറെ നേരം ഫോണില്‍ സംസാരിച്ചതായും വിവരം പുറത്തു വന്നിട്ടുണ്ട്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയും ഖൈറുന്നിസയുടെ പിതാവും നേരത്തെ ആഭ്യന്തര മന്ത്രിയോടും പോലീസ് മേധാവികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Badiyadukka, ASP, Strike, Death, Investigation, Police, Kasaragod, Dowry-harassment.