റോഡുകള്‍ നന്നാക്കാത്ത ഉദുമ പഞ്ചായത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയിലേക്ക്
May 29, 2012, 22:38 IST

ഉദുമ: പാക്യാര, നാലാംവാതുക്കല്‍, എരോല്‍, കണ്ണംകുളം റോഡുകളോട് ഉദുമ ഗ്രാമപഞ്ചായത്ത് അധികൃതര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് റോഡ് നിര്‍മ്മാണ ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുന്നു.
പഞ്ചായത്തിന്റെ കീഴിലുള്ള മറ്റ് പല റോഡുകളും റീ ടാറിംഗും അറ്റകുറ്റപണികളും നടത്തിയിട്ടും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പ്രസ്തുത റോഡുകളെ ഒഴിവാക്കുകയായിരുന്നു. 2002 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ എം.പി. ടി. ഗോവിന്ദന്റെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ് അവസാനമായി റോഡ് റീ ടാറിംഗ് നടത്തിയത്. അതിന് ശേഷം ഇതേവരെ റോഡില്‍ അറ്റകുറ്റ പണിപോലും നടത്തിയിട്ടില്ല. വാര്‍ഡ് മെമ്പര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡണ്ട് വരെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
ഉദുമ മണ്ഡലം എം.എല്‍.എ കെ.കുഞ്ഞിരാമന്റെ എം.എല്‍.എ. ഫണ്ടില്‍നിന്നും ഉദുമ ഗ്രാമപഞ്ചായത്തിന് ഈ സാമ്പത്തിക വര്‍ഷം 60 ലക്ഷത്തില്‍പരം രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചുവെങ്കിലും തുക എവിടെ ചിലവഴിച്ചുവെന്ന് ആര്‍ക്കുമറിയില്ല. തകര്‍ന്ന റോഡുകള്‍ യു.ഡി.എഫിന്റെ പ്രദേശത്തായതിനാല്‍ എം.എല്‍.എ.യും ഈ പ്രദേശത്തെ അവഗണിച്ചു. റോഡ് തകര്‍ച്ചക്കെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.
യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കെ. അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. എസ്.എ. ലത്തീഫ്, വൈ. ഇബ്രാഹിം, പി.വി. അസീസ്, ശരീഫ് പാക്യാര, വി.വി.അബ്ദുല്‍ റഷീദ്, എസ്.എ. മുനീര്‍, ഹാഷിം പാക്യാര, കേരള സുബൈര്‍, ഷാഫി പാക്യാര പ്രസംഗിച്ചു.
Keywords: Road, Action committee, Uduma panchayath, Kasaragod