city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍.എച്ച് വികസനം: ജനകീയ പ്രതിഷേധം അവഗണിച്ചുള്ള ഭൂമിയേറ്റെടുക്കലിനെതിരെ ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: ദേശീയ പാത വികസനത്തിന്റെ പേരില്‍ ഭൂമി ഏറ്റെടുക്കുന്നതിന് പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര പരിപാടികള്‍ ശക്തിപ്പെടുത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനകീയ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടാണ് ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. 45 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കുന്നത് വഴി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമെന്ന പേരിലും അനുവദിച്ചിരിക്കുന്ന തുകയും, അതിനെ സംബന്ധിച്ച് സര്‍ക്കാരിന്റെ അവകാശങ്ങളുടെ പൊള്ളത്തരങ്ങളും ആക്ഷന്‍ കൗണ്‍സില്‍ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു.

എന്‍.എച്ച് വികസനം: ജനകീയ പ്രതിഷേധം അവഗണിച്ചുള്ള ഭൂമിയേറ്റെടുക്കലിനെതിരെ ആക്ഷന്‍ കമ്മിറ്റി

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പാത വികസനത്തിന് വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ നാലുവരിപ്പാത നിര്‍മിച്ചിരുന്നെങ്കില്‍ ഇന്ന് നമ്മള്‍ കാണുന്ന ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നു. എന്‍.എച്ച്. ആക്ട് 1956 പ്രകാരമുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ജനാധിപത്യത്തിനും സ്വാഭാവിക നീതിക്കും എതിരാണ്. ബി.ഒ.ടി. അടിസ്ഥാനത്തില്‍ പാത നിര്‍മിക്കുന്നതുവഴി സര്‍ക്കാര്‍ ഖജനാവിനും, ജനങ്ങള്‍ക്കും ഉണ്ടാകുന്ന നഷ്ടവും പൊതുജനസമക്ഷം മാധ്യമങ്ങളിലുള്‍പെടെ വിശദമാക്കപ്പെട്ടിട്ടുണ്ട്. പൊരുതി നേടിയെടുത്ത സഞ്ചാര സ്വാതന്ത്ര്യവും പൊതുവഴി എന്ന അവകാശവും ഇല്ലാതാക്കപ്പെടുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി സംസ്ഥാന ജോ. കണ്‍വീനര്‍ പോള്‍ ടി. സാമുവല്‍, സംസ്ഥാന കമ്മിറ്റി അംഗവും ആക്ഷന്‍ കമ്മിറ്റി ജില്ലാ ട്രഷററുമായ ഷാഫി ഹാജി, ജില്ലാ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഹാജി, ജോ. കണ്‍വീനര്‍ രമേശ് മാവുങ്കാല്‍, വൈസ് ചെയര്‍മാന്‍ കുഞ്ഞബ്ദുല്ല, ജില്ലാ കമ്മിറ്റിയംഗം വിശ്വാസ് പള്ളിക്കര എന്നിവര്‍ സംബന്ധിച്ചു.


Keywords : Kasaragod, National Highway, Development Project, Committee, Land, Kerala, Protest, Kasargdovartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia