city-gold-ad-for-blogger

മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാര്‍ പുഴയില്‍ മാലിന്യം തള്ളുന്ന 12 വീട്ടുകാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 11.04.2016) മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാര്‍ പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്ന 12 വീട്ടുകാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക്, കല്ല്യാണ വീട്ടില്‍ നിന്നുള്ള മാലിന്യങ്ങള്‍, കുപ്പികള്‍, പേപ്പര്‍ ഗ്ലാസുകള്‍, തുണികള്‍ എന്നിവയാണ് പുഴയില്‍ തള്ളുന്നത്. കൊതുക് ജന്യ, ജലജന്യ രോഗങ്ങള്‍ ഈ പ്രദേശത്ത് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയേറെയാണ്. ഇത് പുഴയുടെ നാശത്തിന് കാരണമാവുന്നു.

പുഴ മലിനമാക്കി രോഗ സാധ്യത സൃഷ്ടിക്കുന്നത് തുടര്‍ന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ് നല്‍കിയ പൊതുജനാരോഗ്യ പ്രകാരമുളള നോട്ടീസില്‍ പറയുന്നു. നേരത്തെ പുഴയില്‍ തള്ളിയ മാലിന്യം വാരി മൊഗ്രാല്‍ പുത്തൂര്‍ ബാച്ചിലേര്‍സ് ക്ലബ്ബ് അംഗങ്ങള്‍ സംസ്‌കരിച്ചിരുന്നു. ഇത് അവഗണിച്ച് വീണ്ടും മാലിന്യങ്ങള്‍ തള്ളിയ വീട്ടുകാര്‍ക്കെതിരെയാണ് നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നല്‍കിയത്.

ബാച്ചിലേര്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇപ്പോള്‍ തള്ളിയ മാലിന്യങ്ങള്‍ വൃത്തിയാക്കി പുഴയെ സംരക്ഷിക്കാനും, ബോധവല്‍ക്കരണ നടത്താനും ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. മാലിന്യം തള്ളിയ പുഴയോരം ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാര്‍ പുഴയില്‍ മാലിന്യം തള്ളുന്ന 12 വീട്ടുകാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്

Keywords : Mogral Puthur, Health, River, Waste, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia