city-gold-ad-for-blogger

പെര്‍മിറ്റില്ലാതെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് ബസുകള്‍ക്കെതിരെ നടപടി

പെര്‍മിറ്റില്ലാതെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് ബസുകള്‍ക്കെതിരെ നടപടി
കാസര്‍കോട്: പെര്‍മിറ്റില്ലാതെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബോര്‍ഡു വെച്ചു സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ആര്‍.ടി.ഒ അറിയിച്ചു. ആര്‍.ടി ഓഫീസില്‍ പ്രൈവറ്റ് ബസുകള്‍ക്കെതിരെ ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 42-ഓളം ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

വികലാംഗര്‍, അന്ധര്‍, മുതിര്‍ന്ന പൗരന്‍മാര്‍, സ്ത്രീകള്‍, എന്നിവര്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരം അനുവദിച്ചിട്ടുളള സീറ്റുകള്‍ പ്രത്യേകം അടയാളപ്പെടുത്താതിരിക്കുക, മ്യൂസിക് സിസ്റ്റം, ടി.വി, എയര്‍ ഹോണ്‍ എന്നിവ ഘടിപ്പിക്കുക, എമര്‍ജന്‍സി ഡോറിന് തടസം വരുന്ന രീതിയില്‍ സീറ്റുകള്‍ ഘടിപ്പിക്കുക തുടങ്ങിയ നിയമ ലംഘനം നടത്തിയ ബസുകള്‍ക്കെതിരെയാണ് നടപടി.

ജില്ലയില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ക്കു പുറമെ കന്നടയിലും റൂട്ട് ബോര്‍ഡുകള്‍ പ്രദര്‍ശിപിക്കണമെന്നും നിര്‍ദേശം നല്‍കി. നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വാഹന പരിശോധനയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് ആര്‍.ടി.ഒ ഓഫീസുകളിലെ ഓഫീസര്‍മാര്‍ പങ്കെടുത്തു.

Keywords: Permit, Fast passenger, RTO, Legal action, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia