എസ്.ഐയിയെ അസഭ്യം പറഞ്ഞ അസോസിയേഷന്‍ നേതാവിനെതിരെ നടപടിക്ക് സാധ്യത
Jul 2, 2012, 12:07 IST
കാഞ്ഞങ്ങാട്: മദ്യപിച്ച് സ്റ്റേഷനിലെത്തുകയും എസ്.ഐയിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത പോലീസുകാരനെതിരെ നടപടിക്ക് സാധ്യത. പോലീസ് അസോസിയേഷന്‍ ജില്ലാ ട്രഷററും ചന്തേര പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസറുമായ പ്രമോദിനെതിരെയാണ് വകുപ്പ് തല നടപടിയെടുക്കാന്‍ സാധ്യതയുള്ളത്.
ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ ചന്തേര പോലീസ് സ്‌റ്റേഷനിലെത്തിയ പ്രമോദ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ദിനേശനെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് മറ്റൊരു കേസിന്റെ ആവശ്യത്തിനായി ചന്തേര പോലീസ് സ്‌റ്റേഷനിലെത്തിയ നീലേശ്വരം സി.ഐ., വി.കെ. സുനില്‍ കുമാര്‍ സംഭവം നേരില്‍ കാണുകയായിരുന്നു.
തുടര്‍ന്ന് പ്രമോദിനെ വൈദ്യ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുകയായരുന്നു. തങ്കയം ഗവ. ആശുപത്രിയില്‍ പ്രമോദിനെ വൈദ്യ പരിശോധന നടത്തുകയും മദ്യപിച്ചിരുന്നതായി ബോധ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. അതിനിടെ തങ്കയം ആശുപത്രിയില്‍ വെച്ച് ഓടി പോകാനും ഈ പോലീസുകാരന്‍ ശ്രമിച്ചു.

Keywords: Action, Police association leader, Chandera Police station, Kasaragod