city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ബാങ്ക് തിരിമറി: മാനേജര്‍ക്കും സീനിയര്‍ അക്കൗണ്ടിനുമെതിരെ നടപടിയെടുക്കും

ജില്ലാ ബാങ്ക് തിരിമറി: മാനേജര്‍ക്കും സീനിയര്‍ അക്കൗണ്ടിനുമെതിരെ നടപടിയെടുക്കും
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ സഹകരണ ബാങ്കിന്റെ മാലക്കല്‍ ബ്രാഞ്ച് കുടുംബശ്രീയുടെ അക്കൗണ്ടുകള്‍ മറയാക്കി കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ 12 ലക്ഷത്തോളം രൂപ ബാങ്ക് ക്ലര്‍ക്ക് കബീര്‍ തിരിമറി നടത്തിയ സംഭവം പുറത്ത് വന്നതോടെ ജില്ലാ ബാങ്കിന്റെ റീജിയണല്‍ മാനേജര്‍ പി എസ് ഗിരീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് സി ആര്‍ നാരായണന്‍ എന്നിവര്‍ക്കെതിരെ നടപടി ഏതാണ്ട് ഉറപ്പായി.

കബീര്‍ നടത്തിയ തിരിമറി കണ്ടെത്തുന്നതിന് വീഴ്ച വരുത്തിയ ഇവര്‍ പണം പിന്‍വലിക്കുന്ന കാര്യത്തില്‍ തികച്ചും അശ്രദ്ധ കാട്ടിയെന്ന് ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. തിരിമറി നടന്നത് 2011 ഡിസംബര്‍ മുതല്‍ 2012 ജൂണ്‍ വരെയുള്ള കാലയളവിലാണ്. ഈ കാലയളവില്‍ മാലക്കല്ല് ശാഖയുടെ മാനേജര്‍ ഗിരീഷ് കുമാറും സീനിയര്‍ അക്കൗണ്ടന്റ് ഇപ്പോള്‍ ചുള്ളിക്കര ശാഖയില്‍ ജോലി നോക്കുന്ന സി ആര്‍ നാരായണനുമായിരുന്നു. ഇരുവരും കാര്യമായ അശ്രദ്ധയും വീഴ്ചയും വരുത്തിയിട്ടുണ്ടെന്ന് വ്യക്തമായതോടെ ഇവരെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കബീറിനെ നേരത്തെ തന്നെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

മാലക്കല്ല് ബ്രാഞ്ചില്‍ പുതുതായി ചുമതലയേറ്റ മാനേജര്‍ എം.കെ. മാധവന്‍ നായര്‍, സീനിയര്‍ അക്കൗണ്ടന്റ് കെ. അശോകന്‍ എന്നിവരാണ് ഗുരുതരമായ തിരിമറി ഈ ബാങ്കില്‍ നടന്നതായി കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷം ഇവര്‍ ബാങ്ക് ജനറല്‍ മാനേജര്‍ക്ക് റിപോര്‍ട്ട് സമര്‍പിച്ചതോടെയാണ് തിരക്കിട്ട് അന്വേഷണം നടന്നതും തിരിമറി കണ്ടെത്തി പുറത്തുകൊണ്ടുവന്നതും.

ബാങ്കില്‍നടന്ന തിരിമറിയെ സംബന്ധിച്ച് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പെടെ അഞ്ചംഗ സംഘം ഇപ്പോള്‍ തെളിവെടുപ്പും പരിശോധനയും നടത്തി വരികയാണ്. പരിശോധന പൂര്‍ത്തിയാവുന്നതോടെ റീജിയണല്‍ മാനേജര്‍ ഗിരീഷ് കുമാറിനും അക്കൗണ്ടന്റ് നാരായണനുമെതിരെ നടപടി ഉണ്ടാകും.

Keywords: District Bank scam, Malakkal Branch, Legal action, Against, Manager, Senior accountant, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia