city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി വരുന്നു; പരിശോധനകള്‍ കര്‍ശനമാക്കി

മംഗല്‍പ്പാടി: (www.kasargodvartha.com 10.09.2016) അനധികൃത കെട്ടിടങ്ങള്‍ പരിശോധന ശക്തമാക്കി. നീണ്ട അവധിക്കാലത്ത് നടക്കാന്‍ സാധ്യതയുള്ള അനധികൃത കെട്ടിടനിര്‍മാണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി എല്ലാ നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും പ്രത്യേക പരിശോധനാ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

എല്ലാ ദിവസവും ഗ്രാമ പഞ്ചായത്ത് ഓഫീസുകളില്‍ ഇതിനായി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് കൂടാതെ ജില്ലാ തലത്തില്‍ ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് മിന്നല്‍ പരിശോധനയും നടത്തി വരുന്നു.

ശനിയാഴ്ച മംഗല്‍പാടി പഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലും ബന്തിയോട്ടും അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ കണ്ടെത്തുകയും ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പരിശോധനക്ക് ജില്ലാ ടൗണ്‍ പ്ലാനര്‍ ടി കെ ഗിരീഷ്‌കുമാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍, ടൗണ്‍ പ്ലാനിംഗ് സര്‍വേയര്‍ പി വി ബൈജു എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്നുള്ള അവധി ദിവസങ്ങളിലും ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ആകസ്മിക പരിശോധന ഉണ്ടാകുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം എസ് നാരായണന്‍ നമ്പൂതിരി അറിയിച്ചു.

അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി വരുന്നു; പരിശോധനകള്‍ കര്‍ശനമാക്കി

Keywords : Building, Panchayath, Mangalpady, Kasaragod, Planning Board.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia