ജില്ലാകലക്ടറുടെ ഉത്തരവ് ലംഘിച്ച് കുഴല്‍ക്കിണര്‍ നിര്‍മാണം; ലോറികളും നിര്‍മാണസാമഗ്രികളും പിടിച്ചെടുത്തു
Mar 5, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 05/03/2017) ജില്ലാകലക്ടറുടെ ഉത്തരവ് ലംഘിച്ച് കുഴല്‍ക്കിണര്‍ നിര്‍മാണം നടത്തുന്ന വിവരമറിഞ്ഞെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ രണ്ട് ലോറികളും നിര്‍മാണ സാമഗ്രികളും പിടികൂടി. തെക്കന്‍ ബങ്കളത്ത് അനധികൃതമായി കുഴല്‍ക്കിണര്‍ നിര്‍മിക്കുകയാണെന്നറിഞ്ഞ് ശനിയാഴ്ച വൈകുന്നേരത്തോടെ എത്തിയ വില്ലേജ് ഓഫീസര്‍ എസ് സേവിയുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും പിടികൂടുകയായിരുന്നു.
വരള്‍ച്ചയുള്ള സമയമായതിനാല്‍ ഭൂഗര്‍ഭനിരപ്പ് താഴുന്നത് തടയാന്‍ മെയ് 31 വരെ ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ജില്ലാ കലക്ടര്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയ ശേഷം വാഹനങ്ങള്‍ നീലേശ്വരം പോലീസിന് കൈമാറി. അതേ സമയം കലക്ടറുടെ ഉത്തരവ് ലംഘിച്ച് ജില്ലയിലെ പല ഭാഗങ്ങളിലും ഇപ്പോഴും കുഴല്‍ക്കിണര്‍ നിര്‍മാണം നടക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bore well, District Collector, Kasaragod, Action against illegal bore well digging.