വ്യാജ മദ്യം തടയാന്‍ കര്‍ശന നടപടി; ഓണം സ്‌പെഷല്‍ ഡ്രൈവുമായി എക്‌സൈസ് വിഭാഗം
Aug 8, 2017, 17:21 IST
കാസര്‍കോട്: (www.kasargodvartha.com 08.08.2017) ഓണാഘോഷ വേളകളിലും അതിനു മുന്‍പും വ്യാജ വാറ്റും വ്യാജ മദ്യവ്യാപനവും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സെപ്തംബര്‍ 18 വരെ ഓണം സ്‌പെഷല്‍ ഡ്രൈവ് കാലയളവില്‍ കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ഒരു കണ്‍ട്രോള്‍ റൂമും ഹൊസ്ദുര്‍ഗ്, കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും ആരംഭിക്കും.
ഓണത്തോട് അനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, ചാരായക്കടത്ത,് സ്പിരിറ്റ് ചാരായമായും നിറം കലര്‍ത്തി വിദേശമദ്യമായും ഉപയോഗിക്കല്‍, സ്പിരിറ്റ് കള്ളില്‍ കലര്‍ത്തി വീര്യം കൂട്ടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യതയുണ്ടെന്നും കാസര്‍കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. വ്യാജ ആയുര്‍വേദ ഉല്പന്നങ്ങള്‍ അരിഷ്ടാസവങ്ങള്‍ എന്ന പേരില്‍ വില്‍ക്കുവാനും സാധ്യതയുണ്ട്. സംസ്ഥാന പാതയോരങ്ങളിലെ മദ്യ വില്പന ശാലകള്‍ നിര്‍ത്തലാക്കിയതിനാല്‍ മേല്‍പറഞ്ഞ രീതിയിലുള്ള മദ്യത്തിന്റെ ഉത്പാദനവും വിതരണവും വിപണനവും വര്‍ധിക്കുവാനും സാധ്യയുണ്ട്.
ഓണക്കാലത്ത് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തി കുറ്റ കൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന് 10 മുതല്‍ സെപ്തംബര്‍ 18 വരെയാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്. മദ്യക്കടത്ത്, ഉല്‍പാദനം പോലെയുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് എക്‌സൈസ് കണ്‍ട്രോള്‍ റൂമിന്റെ ടോള്‍ ഫ്രീ നമ്പറായ 155358 ബന്ധപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, fake, Liquor, Action against Fake liquor