city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയപാതയോരത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും: കലക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 28/09/2016) നഗരസഭാ പരിധിയില്‍ ദേശീയപാതയോരത്തെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കുന്നതിന് ജില്ലാതല വിജിലന്‍സ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും നഗരസഭാ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് കമ്മിറ്റിയോഗത്തില്‍ ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് നടപടി.

അനധികൃതപെട്ടിക്കടകള്‍, നഗരത്തിലെ നടപാത കയ്യേറിയുള്ള അനധികൃത വില്‍പന തുടങ്ങിയവ പരിശോധിച്ച് നടപടിയെടുക്കും. ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ ഓഫ് കാസര്‍കോട് നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി. നടപടി പൂര്‍ത്തീകരിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കണം. നടപടി പുരോഗതി ഒരാഴ്ചയ്ക്കകം വിജിലന്‍സ് ഡി വൈ എസ് പിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കണം.

ചെമ്പരിക്ക പുഴ പുറമ്പോക്ക്, ബദിയടുക്ക നീര്‍ച്ചാല്‍, കുമ്പള പഞ്ചായത്ത് എന്നിവിടങ്ങളിലെ കയ്യേറ്റങ്ങളെകുറിച്ചുള്ള പരാതിയില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിനും കലക്ടര്‍ നിര്‍ദേശം നല്‍കി. വിജിലന്‍സ് ഡി വൈ എസ് പി കെ രഘുരാമന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. എ ഡി എം കെ അംബുജാക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പരാതി സമര്‍പിച്ചവര്‍ എന്നിവര്‍ പങ്കെടുത്തു.

ദേശീയപാതയോരത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും: കലക്ടര്‍


Keywords: Kasaragod, Kerala, National highway, District Collector, Municipality, Distinct, Vigilance, Stall, Foot path, Federation of Residence, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia