പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി: ജില്ലാ കലക്ടര്‍
Apr 18, 2016, 11:00 IST
കാസര്‍കോട്:(www.kasargodvartha.com 18.04.2016) പോളിംഗ് ഡ്യുട്ടിക്കുള്ള ഉത്തരവ് ലഭിച്ചിട്ടും പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. ഏപ്രില്‍ 21 വരെയാണ് പരിശീലനം.
പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥര്‍ അതാത് പരിശീലന കേന്ദ്രത്തില്‍ കൃത്യമായി ഹാജരാവണം. അല്ലാത്ത പക്ഷം ജനപ്രാതിനിധ്യ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Keywords: Kasaragod, Election 2016, District Collector, Practice-camp, Strict Action.

Keywords: Kasaragod, Election 2016, District Collector, Practice-camp, Strict Action.