വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ക്രൂരത; പ്രതി അറസ്റ്റില്‍
Jun 3, 2015, 16:27 IST
രാജപുരം: (www.kasargodvartha.com 03/06/2015) വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെയും മാതാപിതാക്കളെയും ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ റാണിപുരം ഓട്ടമലയിലെ മനോജിനെ (25) വെള്ളരിക്കുണ്ട് സി ഐ ടി.പി. സുമേഷ് അറസ്റ്റ് ചെയ്തു.
റാണിപുരം സ്വദേശിനി രാജി (19), പിതാവ് ഗംഗാധര നായക്ക് (49), മാതാവ് രാധ (39) എന്നിവരെയാണ് മനോജ് മെയ് 31 ന് രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചത്. രാജിക്ക് നേരെ ആസിഡാക്രമണം നടത്തിയ യുവാവ് തടയാന്‍ ശ്രമിച്ചപ്പോഴാണ് മാതാപിതാക്കള്‍ക്കു നേരെയും ആസിഡാക്രമണം നടത്തിയത്. രാജിയെ വിവാഹം ചെയ്തു തരണമെന്നാവശ്യപ്പെട്ട് പല തവണ പ്രതി യുവതിയുടെ വീട്ടുകാരെ സമീപിച്ചിരുന്നു. സ്വഭാവം അത്ര ശരിയല്ലാത്ത മനോജിന് മകളെ കൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറായിരുന്നില്ല.
ഇതിനിടയില്‍ റാണിപുരത്ത് വീട്ടുകാരോടൊപ്പം ഉത്സവ സ്ഥലത്ത് പോയി ഭക്ഷണം കഴിക്കുന്നതിനിടെ രാജിയെ മനോജ് കൈക്കു കയറിപ്പിടിച്ച് വിവാഹത്തിന് തയ്യാറാകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് വീണ്ടും വീട്ടിലെത്തിയും അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. അനുകൂല മറുപടി ഉണ്ടാകാതിരുന്നതോടെയാണ് കന്നാസില്‍ ആസിഡുമായെത്തിയ മനോജ് രാജിയുടെ ദേഹത്ത് ആക്രമണം നടത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: