വീട്ടില്‍ അതിക്രമിച്ച് കടന്ന് ദമ്പതികളെയും ജോലിക്കാരിയെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഗള്‍ഫിലേക്ക് കടന്ന പ്രതി 11 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
Sep 14, 2019, 16:54 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 14/09/2019) വീട്ടില്‍ അതിക്രമിച്ച് കടന്ന് ദമ്പതികളെയും ജോലിക്കാരിയെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഗള്‍ഫിലേക്ക് കടന്ന പ്രതി 11 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കാഞ്ഞങ്ങാട് അമ്പലത്തറയിലെ എ കെ സമീര്‍ (32)നെയാണ് രാജപുരം സി ഐ ബാബു പെരിങ്ങേത്ത്, എസ് ഐ രാജീവന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്
2008ല്‍ ചുള്ളിക്കര പള്ളികാടത്ത് മൊയ്തുവിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന് മൊയ്തുവിന്റെയും ഭാര്യയുടെയും വീട്ടുജോലിക്കാരിയുടെയും ദേഹത്ത് ആസിഡ് ഒഴിക്കാല്‍ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി സമീര്‍ പിന്നീട് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. കോടതി ഇയാളെ പിടിക്കിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
നാട്ടിലേക്ക് തിരിച്ചെത്തി എന്നറിഞ്ഞ പോലീസ് ഇയാളെ അമ്പലത്തറയില്‍ വെച്ച് പിടികൂടുകയായിരുന്നു. ഹൊസ്ടുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kanhangad, Kasaragod, Kerala, Arrest, Accused, Court, Remand, Acid Attack Against Couples; Accused arrested After 11 Years