city-gold-ad-for-blogger

ട്രെയിനില്‍ മധൂര്‍ സ്വദേശിനിയുടെ ഫോട്ടോ എടുത്ത പ്രതിക്ക് പിഴ

കാസര്‍കോട്: (www.kasargodvartha.com 11.05.2014) ട്രെയിന്‍ യാത്രക്കിടയില്‍ മധൂര്‍ സ്വദേശിനിയായ യുവതിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസിലെ പ്രതിയെ 5000 രൂപ പിഴക്ക് ശിക്ഷിച്ചു. തഞ്ചാവൂര്‍ പടുക്കോട് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന സുബ്ബയ്യയെ(41)യാണ് കണ്ണുര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ശിക്ഷിച്ചത്.

2014 ജനുവരി എട്ടിനാണ് മംഗലാപുരം-ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ്സില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കുകയായിരുന്ന മധൂര്‍ സ്വദേശിനിയായ യുവതിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയെന്നാണ് കേസ്. തന്റെ ഫോട്ടോ പകര്‍ത്തുന്നതായി കണ്ട യുവതി ബഹളം വെച്ചപ്പോഴാണ് മറ്റ് യാത്രക്കാര്‍ ഇടപ്പെട്ട് പ്രതിയെ പിടികൂടി റെയില്‍വെ പോലീസില്‍ ഏല്‍പ്പിച്ചത്.
ട്രെയിനില്‍ മധൂര്‍ സ്വദേശിനിയുടെ ഫോട്ടോ എടുത്ത പ്രതിക്ക് പിഴ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Madhur, Mobile Phone, Photo, Train, Police, Arrest, Court, Railway, Accused to pay fine for taking women's Photo from Train.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia