അമ്മായി അമ്മയുടെ കാര്‍ തട്ടിയെടുത്ത മരുമകന്‍ കോടതയില്‍ കീഴടങ്ങി
Dec 5, 2012, 18:58 IST
നീലേശ്വരം: അമ്മായി അമ്മയുടെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാര്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ മരുമകന്‍ കോടതിയില്‍ കീഴടങ്ങി.
കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ എം. എ. അബ്ദുല്‍ ലത്തീഫാണ് (27) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (2) കോടതിയില്‍ കീഴടങ്ങിയത്. അബ്ദുല്‍ലത്തീഫിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
നീലേശ്വരം പേരോല്‍ പുത്തരിയടുക്കത്തെ പി. പി. മുഹമ്മദ് ഹാജിയുടെ ഭാര്യ പി. കുഞ്ഞാമിനയുടെ പരാതിയിലാണ് ലത്തീഫിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തിരുന്നത്. നാല് മാസം മുമ്പ് കുഞ്ഞാമിനയുടെ മകളുടെ ഭര്‍ത്താവായ അബ്ദുല്‍ ലത്തീഫ്, കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 60 - 8813 നമ്പര്‍ മാരുതി ആള്‍ട്ടോ കാര്‍ വാങ്ങിയിരുന്നു.
ഈ കാര്‍ വിറ്റ് പുതിയ കാര്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചതിനാലാണ് കുഞ്ഞാമിന കാര്‍ ലത്തീഫിന് വിട്ട് കൊടുത്തത്. സ്റ്റാമ്പ് പേപ്പറും കാനറാ ബാങ്കിന്റെ നാല് ചെക്ക് ലീഫുകളും കുഞ്ഞാമിനയില്‍ നിന്നും ലത്തീഫ് വാങ്ങിയിരുന്നു. എന്നാല്‍ പുതിയ കാര്‍ വാങ്ങാതെയും നിലവിലുള്ള കാര്‍ പരാതിക്കാര്‍ക്ക് തിരിച്ചുകൊടുക്കാതെയും ലത്തീഫ് വിശ്വാസ വഞ്ചന കാണിച്ചുവെന്നും ഇക്കാര്യം ചോദിക്കുമ്പോള്‍ ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് കേസു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും കുഞ്ഞാമിനയുടെ പരാതിയില്‍ വ്യക്തമാക്കി.

Keywords: Car, Case, Surrender, Court, Nileshwaram, Kasaragod, Kerala, Malayalam news