പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച പ്രതി കീഴടങ്ങി
Apr 24, 2013, 19:46 IST
പയ്യന്നൂര്‍: വിവാഹ വാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. പെരിങ്ങോം സ്വദേശി പാഞ്ചാലന്‍ പുരയില്‍ സുഭാഷ് (36) ആണ് പയ്യന്നൂര്‍ സി.ഐ.ക്ക് മുമ്പാകെ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പെരിങ്ങോം കുണ്ടുവാടി സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മലപ്പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഭാര്യയും നാല് വയസുള്ള മകനും ഉള്ള സുഭാഷ് പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും മലപ്പുറത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. മലപ്പുറത്ത് ഒരു വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇതിനിടയില്‍ നാട്ടില്‍ പോയി വരണമെന്നും പണമില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല ഊരി വാങ്ങിയ ശേഷം നാട്ടിലേക്ക് പോയ സുഭാഷ് പിന്നീട് തിരിച്ചുവന്നില്ല. ദിവസങ്ങളോളം സുഭാഷിനെ കാത്തുനിന്ന പെണ്‍കുട്ടി ഭക്ഷണവും മറ്റും കഴിക്കാന്‍ നിവൃത്തിയില്ലാതെ അവശയായി കണ്ടപ്പോഴാണ് അടുത്ത വീട്ടുകാര്‍ വിവരമറിയുന്നത്.
ഇവര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ മലപ്പുറം വേങ്ങര പോലീസ് സുഭാഷിനെതിരെ പീഡനത്തിന് കേസെുടുക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കേസ് പെരിങ്ങോം പോലീസിന് കൈമാറി.
Keywords : Payyannur, Accuse, Police, Student, Malappuram, Kerala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.