city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊലയ്ക്കു ശേഷം പ്രതികള്‍ തങ്ങിയത് എം.ജി. കോളനിയിലെ ഇടിഞ്ഞുപൊളിഞ്ഞ വീട്ടില്‍

കാസര്‍കോട്: മീപ്പുഗുരിയിലെ സാബിത്തിനെ (18) കുത്തി കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ തങ്ങിയത് സംഭവ സ്ഥലത്തു നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള എ.ജി കോളനിയിലെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍. ഒരു ദിവസം പ്രതികള്‍ ഇവിടെ ഒളിവില്‍ കഴിഞ്ഞതായാണ് പോലീസിന്റെ സംശയം.

പ്രതികള്‍  ജില്ലവിട്ട് പുറത്തു പോയിട്ടില്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍ നിന്നും ഒഴിഞ്ഞ മദ്യക്കുപ്പികളും മറ്റും കണ്ടെത്തിയിട്ടുണ്ട്. പ്രതികളില്‍ രണ്ടു പേര്‍ സഞ്ചരിച്ച ഹോണ്ട ഏവിയേറ്റര്‍ സ്‌കൂട്ടര്‍ എം.ജി കോളനിക്ക് സമീപത്തെ ലേഡീസ് ഹോസ്റ്റലിനടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു.

ഇതില്‍ നിന്നും മണം പിടിച്ചോടിയ പോലീസ് നായ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിലാണ് എത്തിയത്. സ്‌കൂട്ടറിന്റെ സൈലന്‍സറില്‍ നിന്നും സീറ്റിനടിയിലെ അറയില്‍ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. സീറ്റിനടിയിലെ അറയില്‍ നിന്നും ലഭിച്ച നനഞ്ഞ ജാക്കറ്റിലാണ് രക്തക്കറ കണ്ടത്. ജാക്കറ്റ് കൂടാതെ ചെക്ക് ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവയും ബൈക്കില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

തികച്ചും ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും തെളിവുകള്‍ ശേഖരിച്ചു. മുഖ്യ പ്രതി അക്ഷയ്‌യും വൈശാഖും കൊലയ്ക്കു ശേഷം അക്ഷയ്‌യുടെ മൊബൈല്‍ ഫോണ്‍ സുഹൃത്തുക്കളായ മൂന്നു പേര്‍ക്ക് ഏല്‍പിച്ച ശേഷമാണ് കടന്നു കളഞ്ഞത്. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കി തങ്ങളെ കണ്ടെത്താതിരിക്കാനാണ് പ്രതികള്‍ ഫോണ്‍ സുഹൃത്തുക്കളെ ഏല്‍പിച്ചതെന്നാണ് കരുതുന്നത്.

പ്രതികള്‍ക്ക് ഒളിവില്‍ പോകാനും മറ്റും സൗകര്യം ഒരുക്കിക്കൊടുത്ത മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും പ്രതികള്‍ എത്താനിടയുള്ള സ്ഥലങ്ങളെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ മംഗലാപുരത്തേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. പഴുതുകളടച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതികള്‍ അധികം വൈകാതെ തന്നെ പിടിയിലാകുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നേരത്തെ ജ്യോതിഷ് വധശ്രമക്കേസ് അന്വേഷിച്ചിരുന്ന അതേ സംഘം തന്നെയാണ് സാബിത്ത് വധക്കേസ് അന്വേഷിക്കുന്നത്. കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കാസര്‍കോട് സി.ഐ സി.കെ സുനില്‍ കുമാറിനാണ് അന്വേഷണ ചുമതല. പ്രതികള്‍ പിടിയിലായാല്‍ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പിക്കുന്നതിനുള്ള തയ്യാറെടുപ്പും പോലീസ് നടത്തിക്കഴിഞ്ഞു. ശാസ്ത്രീയമായ തെളിവുകള്‍ ഇതിനകം തന്നെ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച കത്തിയും മറ്റും കണ്ടെത്താനുണ്ട്.

കൊലയ്ക്കു ശേഷം പ്രതികള്‍ തങ്ങിയത് എം.ജി. കോളനിയിലെ ഇടിഞ്ഞുപൊളിഞ്ഞ വീട്ടില്‍പിടിയിലായാല്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടുന്നതിനായി എല്ലാ മുന്‍കരുതലുകളും പോലീസ് നടത്തുന്നുണ്ട്. ഇത്തരം കേസുകള്‍ പലപ്പോഴും കോടതികളില്‍ എത്തുമ്പോള്‍ സാക്ഷികള്‍ കൂറുമാറുകയോ പുറത്തു വെച്ച് ഒത്തുതീര്‍പുകളിലെത്തുകയോ ആണ് ചെയ്യുന്നത്. ഇത് ഒഴിവാക്കുന്നതിനും പ്രതികള്‍ക്ക് പരമാവധി ശിക്ഷ കിട്ടുന്നതിനും അന്വേഷണ സംഘം ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി ചെട്ടുംകുഴി, ജെ.പി കോളനി, കേളുഗുഡ്ഡെ എന്നിവിടങ്ങളില്‍ വ്യാപകമായ റെയ്ഡ് നടത്തി.

പ്രതികള്‍ക്ക് പിന്നാലെ തന്നെയാണ് പോലീസ് ഉള്ളതെന്നും ഉടന്‍ ഇവര്‍ പിടിയിലാകുമെന്നും അന്വേഷണ സംഘം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. തിങ്കളാഴ്ച ചുമതലയേറ്റ പുതിയ എസ്.പി തോംസണ്‍ ജോസ് കൊല നടന്ന സ്ഥലവും മറ്റും സന്ദര്‍ശിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും പുതിയ എസ്.പി സ്ഥിതിഗതികള്‍ ചര്‍ച ചെയ്തു.


Keywords: Murder, Police, House, Accuse, Police, mobile-Phone, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia