കുമ്പളയില്‍ മയക്ക് മരുന്ന് കടത്തുമ്പോള്‍ പിടിയിലായവര്‍ റാക്കറ്റിലെ പ്രധാന കണ്ണികള്‍
May 7, 2016, 12:14 IST
കുമ്പള: (www.kasargodvartha.com 07/05/2016) കുമ്പളയില്‍ മയക്കുമരുന്ന് കടത്തുമ്പോള്‍ പിടിയിലായവര്‍ റാക്കറ്റിലെ പ്രധാന കണ്ണികള്‍. വെള്ളിയാഴ്ച വൈകിട്ടാണ് കര്‍ണ്ണാടക സ്വദേശികളായ രണ്ട് പേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കര്‍ണ്ണാടക സ്വദേശികളായ സഞ്ജയ് പൂജാരി (28), എസ്.ആകാശ്(23)എന്നിവരാണ് അറസ്റ്റിലായത്. തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് മയക്ക് മരുന്നുകള്‍ പിടികൂടിയത്.
ഡ്രൈ ഹാഷിഷ്, ഹാഷിഷ് ഓയില്‍, എല്‍.എസ്.ഡി. എന്നിവയാണ് പിടികൂടിയത്. ഇതില്‍ എല്‍.എസ്.ഡി പിടികൂടുന്നത് ഇതാദ്യമായാണ്. എല്‍.എസ്.ഡി.ഉപയോഗം അടുത്തകാലത്തായി യുവാക്കള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വീര്യം കൂടിയ മയക്കുമരുന്നുകളാണ് യുവാക്കളും വിദ്യാര്‍ത്ഥികളും ഉപയോഗിച്ചുവരുന്നത്.
ജില്ലയിലേക്ക് പെത്തടിന്‍ ഉള്‍പ്പെടെയുള്ള വില കൂടിയ ലഹരി വസ്തുക്കളും ഗോവ, കര്‍ണ്ണാടക് വഴി ജില്ലയിലെത്തുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക്ക് സെല്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Keywords: Karnataka, Kasaragod, Kumbala, Accuse, Custody, Dry Hashish, LSD, Youth, Sanjay Poojari, S Akash, Election.