പള്ളിയില്‍ സംഘംചേര്‍ന്ന് അടിയുണ്ടാക്കിയ പിടികിട്ടാപുള്ളി 7 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
Sep 6, 2014, 12:01 IST
കാസര്‍കോട്: (www.kasargodvartha.com 06.09.2014) പള്ളിയില്‍ സംഘം ചേര്‍ന്ന് അടിയുണ്ടാക്കി ഒളിവില്‍പോയ പിടികിട്ടാപുള്ളിയെ ഏഴ് വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റുചെയ്തു. ചെര്‍ക്കള ചേരൂരിലെ പട്ടേല്‍ അബൂബക്കറിനെയാണ് (45) കാസര്‍കോട് എസ്.ഐ. എം. രാജേഷ്, എ.എസ്.ഐ. ബാലകൃഷ്ണന്‍, ആന്റണി, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേന്ദ്രന്‍, സജീവന്‍, സുജീഷ് എന്നിവര്‍ ചേര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് അറസ്റ്റുചെയ്തത്.
ചേരൂരിലെ പള്ളിയില്‍ സംഘംചേര്‍ന്ന് അടിയുണ്ടാക്കി ഒളിവില്‍പോയ അബൂബക്കറിനെ കാസര്‍കോട് കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പ്രതിയെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി. ഈ മാസംമാത്രം 14 പിടികിട്ടാപുള്ളികളെയാണ് പോലീസ് അറസ്റ്റുചെയ്തത്. പിടികിട്ടാപുള്ളികളെ അറസ്റ്റുചെയ്യുന്നതിനായി പോലീസിന്റെ പ്രത്യേക സ്‌ക്വാഡും രംഗത്തുണ്ട്.
Also Read:
നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ നടി അറസ്റ്റില്‍
Keywords: Accuse, Kasaragod, Kerala, Arrest, Court, Aboobacker, Wanted.
Advertisement: