city-gold-ad-for-blogger

ഓര്‍മ്മയില്‍ പതിഞ്ഞയാളെ ആള്‍ക്കൂട്ടത്തില്‍ നിന്നും യുവാവ് തിരിച്ചറിഞ്ഞു; പളളിയില്‍ നിസ്‌കരിക്കുന്നതിനിടെ മൊബൈല്‍ ഫോണും ബാഗും മോഷ്ടിച്ചു കടന്ന പ്രതിയെ രണ്ടര മാസത്തിന് ശേഷം പിടികൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.08.2017) ഓര്‍മ്മയില്‍ പതിഞ്ഞ മോഷ്ടാവിനെ രണ്ടര മാസത്തിന് ശേഷം ആള്‍ക്കൂട്ടത്തില്‍ നിന്നും യുവാവ് തിരിച്ചറിഞ്ഞു പിടികൂടി. പളളിയില്‍ നിസ്‌കരിക്കുന്നതിനിടയില്‍ മൊബൈല്‍ഫോണും മറ്റും മോഷ്ടിച്ച പ്രതിയെയാണ് രണ്ടര മാസത്തിന് ശേഷം റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പിടികൂടിയത്.

കാസര്‍കോട് വാട്ടര്‍ അതോറിറ്റിയിലെ പമ്പ് ഓപ്പറേറ്റര്‍ പടന്ന വലിയപറമ്പിലെ എം ഷുഹൈലാണ് രണ്ടര മാസത്തിന് ശേഷം തന്റെ മൊബൈല്‍ ഫോണും മറ്റും മോഷ്ടിച്ചയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. കര്‍ണ്ണാടക ബല്‍ത്തങ്ങാടിയിലെ പുത്തില അബ്ദുല്‍ ബഷീര്‍(82) ആണ് പിടിയിലായത്.

ഓര്‍മ്മയില്‍ പതിഞ്ഞയാളെ ആള്‍ക്കൂട്ടത്തില്‍ നിന്നും യുവാവ് തിരിച്ചറിഞ്ഞു; പളളിയില്‍ നിസ്‌കരിക്കുന്നതിനിടെ മൊബൈല്‍ ഫോണും ബാഗും മോഷ്ടിച്ചു കടന്ന പ്രതിയെ രണ്ടര മാസത്തിന് ശേഷം പിടികൂടി

ജോലി കഴിഞ്ഞ് കാസര്‍കോട് നിന്നും വീട്ടിലേക്ക് പോകുന്നതിനിടയില്‍ സുഹൃത്തിനെ കാണാന്‍ കാഞ്ഞങ്ങാട് ഇറങ്ങിയ ഷുഹൈല്‍ വൈകിട്ട് നാലുമണിയോടെ നിസ്‌കരിക്കാനായി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ടൗണ്‍ ജുമാ മസ്ജിദില്‍ കയറുകയായിരുന്നു. നിസ്‌കരിക്കുന്നതിനിടയില്‍ മൊബൈല്‍ഫോണ്‍, പവര്‍ബാങ്ക്, 18,000 രൂപ എന്നിവ അടങ്ങിയ ബാഗ് പളളിക്കകത്ത് വെച്ചിരുന്നു.

നിസ്‌കാരം കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് തന്റെ ബാഗ് കാണാനില്ലെന്ന കാര്യം ഷുഹൈല്‍ അറിഞ്ഞത്. ബാഗിന്റെ സമീപം ചുറ്റിക്കറങ്ങുന്ന ഒരാളുടെ ദൃശ്യം പളളിയുടെ സി സി ടി വിയില്‍ പതിഞ്ഞിരുന്നു.

പിന്നീട് കഴിഞ്ഞ ദിവസം ഷുഹൈല്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയില്‍ ഈ മുഖ സാദൃശ്യമുളളയാളെ കാണുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്ത് പരിശോധിച്ചപ്പോള്‍ ഷുഹൈലിന്റെ മോഷണം പോയ മൊബൈല്‍ ഫോണ്‍, പവര്‍ബാങ്ക്, ചാര്‍ജ്ജറുകള്‍, പണം എന്നിവ ഇയാളുടെ ബാഗില്‍ നിന്നും കണ്ടെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Kanhangad, news, Thief, Robbery, Accuse Caught After Two Months, Accuse, Caught By Police, Money, Electronic Items.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia