വീട് കുത്തിത്തുറന്ന് മോഷണം: ഉക്കാസ് ബഷീറിനെ അഞ്ചുവര്‍ഷം കഠിന തടവിനു ശിക്ഷിച്ചു
Mar 27, 2013, 16:46 IST

കാസര്‍കോട്: ആരുമില്ലാത്ത സമയത്ത് വീടുകുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് ഉക്കാസ് ബഷീറിനെ അഞ്ചുവര്‍ഷത്തെ തടവിനും 20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. കാസര്‍കോട് സി.ജെ.എം കോടതിയാണ് ശിക്ഷിച്ചത്.
ബേള കുമാരമംഗലം സ്വദേശിയും ചെങ്കള ബേര്‍ക്കയിലെ താമസക്കാരനുമാണ് ബഷീര്‍ . 2010 നവംബര്‍ 26 നും 28 നും ഇടയില്‍ ചെങ്കള മുട്ടത്തോടി പള്ളത്തെ നഫീസ് അപ്പാര്‍ട്‌മെന്റിലെ പി.സുഹ്‌റയുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്.
വീടു കുത്തിത്തുറന്ന് അകത്തുകടന്ന പ്രതി സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും, മൊബൈല്‍ ഫോണുകള്‍, ക്യാമറ എന്നിവയടക്കം 48,000 രൂപയുടെ സാധനങ്ങൾ കവര്‍ന്നതായി വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്.
Keywords: Kasaragod, House-robbery, Gold, Arrest, Cash, Court, Chengala, Mobile-Phone, Vidya Nagar, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.