വര്‍ഗീയ വികാരമിളക്കാന്‍ ശ്രമം: യുവാവിനു ഒന്നര വര്‍ഷം കഠിന തടവ്
Nov 21, 2014, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 21.11.2014) വര്‍ഗീയ വികാരം ഇളക്കി വിടുന്ന പ്രചരണം നടത്തിയെന്ന കേസില്‍ പ്രതിയായ യുവാവിനെ കോടതി ഒന്നരവര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് ആരിഫ് എന്ന അപ്പുവിനെ(18)യാണ് കാസര്‍കോട് സി.ജെ.എം. കോടതി രണ്ടു വകുപ്പുകളിലായി തടവിനും 2000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. 2006 ജൂണ്‍ 16നാണ് കേസിനാസ്പദമായ സംഭവം. പച്ചിലംപാറയിലെ സ്‌കൂള്‍ മതിലിനും ബോര്‍ഡിനും പച്ചപ്പെയിന്റില്‍ വര്‍ഗീയ വികാരമുണ്ടാക്കുന്ന കാര്യങ്ങള്‍ എഴുതിവെച്ചുവെന്നാണ് കുറ്റം. കേസില്‍ മൂന്നു പ്രതികള്‍ കൂടിയുണ്ട്. അവര്‍ വിചാരണാവേളയില്‍ ഹാജരായിരുന്നില്ല.
Advertisement:

Keywords : Kasaragod, Case, Investigation, Police, Accuse, Court, Kerala, Muhammed Arif, Appu.