അധ്യാപികയെയും പിതാവിനെയും അക്രമിച്ച് കവര്‍ച; പ്രതിക്ക് 12 വര്‍ഷം കഠിനതടവ്
Mar 1, 2013, 18:12 IST
കാസര്‍കോട്: വീട്ടില്‍കടന്ന് അധ്യാപികയെയും പിതാവിനെയും അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ കോടതി 12 വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൊഗ്രാല്‍പുത്തൂര്‍ ചൗക്കി നീര്‍ചാലിലെ ഷൗക്കത്തലി (26) യെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി ബി രാജന്‍ ശിക്ഷിച്ചത്.
വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. 2011 ജൂലൈ ആറിന് രാത്രി മന്നിപ്പാടിയിലെ ജോര്‍ജ് മന്തേരയുടെ വീട്ടില്‍ കവര്‍ച നടത്തിയ സംഭവത്തിലാണ് ശിക്ഷ. വീട്ടില്‍ കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന ജോര്‍ജ് മന്തേരയുടെ മകളും അധ്യാപികയുമായ പവിന്ത മന്തേരയെ വലിച്ചിഴച്ചു കൊണ്ടുപോയി മാല കവരാന്‍ ശ്രമിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ ജോര്‍ജ് മന്തേരയെ അടിച്ച് വീഴ്ത്തിയ ശേഷം ഷെല്‍ഫില്‍ നിന്ന് രണ്ടു ഗ്രാമിന്റെ കമ്മല്‍ കവര്‍ന്നുവെന്നാണ് കേസ്. കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷിച്ച കേസില്‍ രണ്ടു പ്രതികളെകൂടി കിട്ടാനുണ്ട്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍ കുട്ടമത്ത് കോടതിയില്‍ ഹാജരായി.

Keywords: Lieu, Teacher, Father, Attack, Robbery, Kasaragod, Gold, Mogral puthur, Court, House, Gold chain, Police, Case, Kuttamath, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.