ട്രെയിനില്‍ ജീവനക്കാരിയെ ആക്രമിച്ച് മാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍
Aug 27, 2014, 18:53 IST
കാസര്‍കോട്: (www.kasargodvartha.com 27.08.2014) ഓടുന്ന ട്രെയിനില്‍ ജീവനക്കാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി കണ്ണൂരില്‍ അറസ്റ്റില്‍. താമരശ്ശേരി ചാമപ്പുരയിലെ സക്കറിയയെ (29)യാണ് ചൊവ്വാഴ്ച രാത്രി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോക്കറ്റടിക്കിടെ അറസ്റ്റിലായത്.
ചോദ്യം ചെയ്തപ്പോഴാണ് റെയില്‍വേ ജീവനക്കാരി പാലക്കാട് ശങ്കരംപാളയം ലക്ഷ്മീ നിവാസ് സ്വദേശിനിയും കുമ്പള റെയില്‍വേ സ്‌റ്റേഷനിലെ ട്രാക്ക് വുമണുമായ സുമയെ ആക്രമിച്ച് മാല കവര്‍ന്ന കേസിലെ പ്രതിയാണെന്ന് വ്യക്തമായത്.
ആഗസ്റ്റ് 14ന് മംഗലാപുരം - കോഴിക്കോട് പാസഞ്ചറില്‍ യാത്ര ചെയ്യുമ്പോഴാണ് സുമയെ മഞ്ചേശ്വരത്തു വെച്ച് ആക്രമിച്ചത്. സംഭവത്തില്‍ കാസര്‍കോട് റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയെ ബുധനാഴ്ച റെയില്‍വേ പോലീസിനു കൈമാറും. ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ വിജയ കുമാറും സംഘവുമാണ് സക്കറിയയെ അറസ്റ്റു ചെയ്തത്.

Keywords : Kasaragod, Train, Robbery, Case, Accuse, Kerala, Arrest, Sakariya.