city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹോദരിക്കൊപ്പം നടന്നുപോവുകയായിരുന്ന യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 21/04/2017) സഹോദരിക്കൊപ്പം നടന്നുപോവുകയായിരുന്ന യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറയിലെ യാക്കൂബിനെ(26)യാണ് കാസര്‍കോട് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് റോഡിലൂടെ സഹോദരിക്കൊപ്പം നടന്നുപോകുമ്പോഴാണ് യുവതി അപമാനിക്കപ്പെട്ടത്. എതിരെ നടന്നുവരികയായിരുന്ന യാക്കൂബ് യുവതിയുടെ ദേഹത്ത് സ്പര്‍ശിച്ച ശേഷം ഓടുകയായിരുന്നു.

  സഹോദരിക്കൊപ്പം നടന്നുപോവുകയായിരുന്ന യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

യുവതി ബഹളം വെച്ച് പിറകെ ഓടിയെങ്കിലും ദൂരെ നിര്‍ത്തിയിട്ട ബൈക്കില്‍ കയറി യുവാവ് സ്ഥലം വിടുകയാണുണ്ടായത്. ബൈക്കിന്റെ നമ്പര്‍ മനസില്‍ കുറിച്ചിട്ട യുവതി നമ്പര്‍ സഹിതം വനിതാസെല്ലില്‍ പരാതി നല്‍കി. വനിതാസെല്‍ നടത്തിയ അന്വേഷണത്തില്‍ ബൈക്ക് മലപ്പുറം രജിസ്‌ട്രേഷനില്‍ ഉള്ളതാണെന്ന് വ്യക്തമായി.

വനിതാസെല്‍ എസ്‌ഐ സി വി നിര്‍മല മലപ്പുറം പോലീസുമായി ബന്ധപ്പെട്ട് ബൈക്കുടമയെ അവിടെ നിന്നും പിടികൂടി കാസര്‍കോട്ടേക്ക് കൊണ്ടുവന്നെങ്കിലും തന്നെ അപമാനിച്ചത് ഇയാളല്ലെന്ന് യുവതി വ്യക്തമാക്കി. കാസര്‍കോട്ട് അപ്പക്കച്ചവടത്തിന് വന്നയാള്‍ക്ക് താന്‍ ബൈക്ക് നല്‍കിയിരുന്നതായി ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യാക്കൂബ് പിടിയിലായത്.

കച്ചവടത്തില്‍ സഹോദരനെ സഹായിക്കാനാണ് യാക്കൂബ് കാസര്‍കോട്ടേക്ക് വന്നത്. യാക്കൂബിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Woman, Case, Accuse, Arrest, Police, Complaint, Court, Remand, Investigation, Bike, Malappuram, Accused arrested for insulting woman.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia