മണിപ്പാല്‍ കൂട്ട ബലാത്സംഗം: തൂങ്ങി മരിക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ പ്രതി അറസ്റ്റില്‍
Jul 1, 2013, 11:05 IST
മംഗലാപുരം: മണിപ്പാലില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രതികളില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യക്ക് ശ്രമിച്ച് കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആനന്ദ എന്നയാളെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ജൂണ്‍ 27 ന് ആനന്ദയെ പോലീസ് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ സ്വന്തം വീട്ടിനടുത്ത് മരത്തില്‍ തൂങ്ങി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ശുപത്രി വിട്ട ഉടനെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയതത്.
വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കേസിലെ മറ്റൊരു പ്രതി യോഗേഷ് (30) ഇപ്പോഴും മണിപ്പാല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ്. കേസിലെ മറ്റൊരു പ്രതി ഹരിപ്രസാദ് പൂജാരി (26) യെ കോടതി അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഉഡുപ്പി ഹിരിയഡുക്ക ആത്രാടി സ്വദേശികളും മണിപ്പാലിലെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുമാണ് എല്ലാ പ്രതികളും.
ജൂണ്‍ 20 ന് രാത്രിയാണ് കോളജ് ലൈബ്രറിയില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന മലയാളിയായ നാലാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനി രണ്ടു ദിവസത്തിനകം വീട്ടിലേക്ക് മടങ്ങുമെന്ന് ആശുപത്രി വൃത്തങ്ങള്‍ കേരള വനിതാ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
പ്രതികള്‍ പിടിയിലായെങ്കിലും വിദ്യാര്‍ത്ഥിനിയും വീട്ടുകാരും കേസന്വേഷണത്തിന്റേ ഭാഗമായുള്ള മൊഴിയെടുക്കലുമായി വേണ്ട രീതിയില്‍ സഹകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതുവരെ വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനെത്തിയ കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയെയോ, അംഗങ്ങളെയോ കാണാനോ സംസാരിക്കാനോ വിദ്യാര്‍ത്ഥിനിയുടെ കുടുംബാംഗങ്ങള്‍ തയ്യാറായില്ലെന്നും വിവരമുണ്ട്.
Keywords: Rape, Student, Arrest, Suicide, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.